ഓപ്പറേഷന്‍ സിന്ദൂറിനുപിന്നാലെ നിയന്ത്രണരേഖയില്‍ പാക് ഷെല്ലാക്രമണം, 15 പേർ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ഓപ്പറേഷന്‍ സിന്ദൂറിനുപിന്നാലെ നിയന്ത്രണരേഖയില്‍ പാക് സൈന്യം നടത്തിയ തുടര്‍ച്ചയായ ഷെല്ലാക്രമണത്തില്‍ 15 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 59 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ 14 ദിവസമായി നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ സൈന്യം അതിര്‍ത്തി കടന്നുള്ള വെടിവയ്പ്പ് നടക്കുന്നുണ്ട്.

കുപ്വാര, ബാരാമുള്ള, ഉറി, അഖ്‌നൂര്‍ എന്നിവിടങ്ങള്‍ക്ക് സമീപമുള്ള ഗ്രാമങ്ങളില്‍ കനത്ത വെടിവയ്പ്പും ഷെല്ലാക്രമണവും തുടരുകയാണ്. പൂഞ്ചില്‍, നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ നടത്തിയ വെടിനിര്‍ത്തല്‍ ലംഘനങ്ങളില്‍ 13 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 44 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide