
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഭിന്നത രൂക്ഷമായിരിക്കെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് പാക്കിസ്ഥാന്‍.
450 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള ‘അബ്ദലി വെപ്പണ്‍ സിസ്റ്റം’ എന്ന മിസൈലാണ് പരീക്ഷിച്ചത്. അതിര്‍ത്തിയില്‍ സംഘര്‍ഷ സാഹചര്യം രൂക്ഷമാകുന്നതിനിടെ കരയില്‍നിന്നു കരയിലേക്ക് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈലാണ് വിജയകരമായി പരീക്ഷിച്ചതെന്ന് പാക്കിസ്ഥാന്‍ പറയുന്നു.
പാക്ക് സൈന്യത്തിന്റെ കഴിവിലും സാങ്കേതിക കാര്യക്ഷമതയിലും പരിപൂര്‍ണ വിശ്വാസമുണ്ടെന്ന് യുദ്ധഭീതിയില്‍ കഴിയുന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പ്രതികരിച്ചു.