
ശ്രീനഗര്‍ : പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ, പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുന്നതോടെ ജമ്മുവിലെ അതിര്‍ത്തിപ്രദേശങ്ങളിലുള്ളവര്‍ ഭീതിയില്‍. ഏതുനിമിഷവും എന്തും സംഭവിക്കാമെന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ അതിര്‍ത്തിപ്രദേശങ്ങളിലുള്ളവര്‍ ബങ്കറുകള്‍ ഒരുക്കുന്നുവെന്നു റിപ്പോര്‍ട്ടുകള്‍ വരുന്നു.
അര്‍നിയ, ആര്‍എസ് പുരയിലെ അബ്ദുല്ലിയന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഗ്രാമീണര്‍ സമൂഹബങ്കറുകളും വൃത്തിയാക്കിത്തുടങ്ങി. ആളുകള്‍ക്ക് കൂട്ടമായി കഴിയാനാകുന്നതും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ഉള്ളതുമാണ് ഇവ. അതിര്‍ത്തിപ്രദേശമായ പൂഞ്ച്, രജൗരി എന്നിവിടങ്ങളിലുള്ളവരും വെടിവയ്പ്പ് പതായതോടെ പ്രതിന്ധിയിലാണ്.
അതേസമയം, പാക് അധീന കശ്മീരിലെ ജനങ്ങള്‍ക്ക് യുദ്ധ സാഹചര്യം നേരിടാന്‍ പാകിസ്ഥാന്‍ സൈന്യം പരിശീലനം നല്‍കുന്നതായും റിപ്പോര്‍ട്ടുണ്ട്. ജനങ്ങളെ സ്‌കൂളുകളിലെ ക്യാംപുകളിലേക്ക് മാറ്റിയാണ് പരിശീലനം നല്‍കുന്നതെന്നാണ് വിവരം.