പിരിഞ്ഞു കഴിയുകയായിരുന്ന ഇന്ത്യന്‍ വംശജയായ ഭാര്യയെ സൈനഡ് പോലുള്ള രാസവസ്തുനല്‍കി കൊലപ്പെടുത്തി പാക്കിസ്ഥാനി ഭര്‍ത്താവ്, സംഭവം യുഎസിലെ ലോങ് ഐലന്‍ഡിൽ

ലോങ് ഐലന്‍ഡ് : പിരിഞ്ഞുകഴിയുന്ന ഭാര്യയെ സൈനഡ്‌പോലുള്ള വിഷവസ്തുനല്‍കി ഭര്‍ത്താവ് കൊലപ്പെടുത്തി. യുഎസിലെ ലോങ് ഐലന്‍ഡിലാണ് സംഭവം. ഭര്‍ത്താവ് പാക്കിസ്ഥാന്‍ സ്വദേശി ആസിഫ് ഖുറേഷിയാണ് ഇന്ത്യക്കാരിയ ഭാര്യ അലീന ആസിഫിനെ കൊലപ്പെടുത്തിയത്.

ലോങ് ഐലന്‍ഡിലെ ഹെറിക്സിലുള്ള വീട്ടില്‍ മുഖത്ത് രാസവസ്തുക്കള്‍ക്കൊണ്ട് പൊള്ളലേറ്റ നിലയിലാണ് അലീന ആസിഫിന്റെ മൃതദേഹം കണ്ടെത്തിയത്. അലീനയ്ക്കും ഖുറേഷിയ്ക്കും മൂന്ന് കുട്ടികളുണ്ട്. അലീന മുംബൈ സ്വദേശിയായണെങ്കിലും ഖുറേഷിക്ക് യുഎസ് പൗരത്വമുണ്ട്. ഖുറേഷി ഒളിച്ചു നിന്ന് അലീനയെ ആക്രമിക്കാന്‍ കാത്തിരിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

ഏഴു വയസ്സുള്ള കുട്ടിയെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന ഭാര്യ മടങ്ങിവരുന്നതുവരെ ഒളിച്ചിരിക്കുന്നതും മുഖംമൂടി, ഹൂഡി, കയ്യുറകള്‍ എന്നിവ ധരിച്ച് ഭാര്യയുടെ വീട്ടിലേക്ക് കയറുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇതേത്തുടര്‍ന്നാണ് നസാവു കൗണ്ടി പൊലീസ് ആസിഫിനെ അറസ്റ്റ് ചെയ്തത്. സയനൈഡ് പോലുള്ള ഒരു രാസ മിശ്രിതം ഉപയോഗിച്ച് ഇയാള്‍ ഭാര്യയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഖുറേഷി ഒരു ഇ-ബൈക്കില്‍ കയറി രക്ഷപ്പെട്ടു.

അജ്ഞാതമായ ഒരു രാസവസ്തുവില്‍ നിന്ന് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടാണ് അലീന മരിച്ചതെന്ന് മെഡിക്കല്‍ എക്‌സാമിനര്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അലീന ഖുറേഷിയുമായി പിരിയാന്‍ തീരുമാനിച്ചെങ്കിലും അയാള്‍ അതിനു കൂട്ടാക്കിയില്ലെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് അവരെ പിന്തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.

Pakistani husband kills estranged Indian-origin wife by giving her cyanide-like chemical

More Stories from this section

family-dental
witywide