ട്രംപുമായി കൂടിക്കാഴ്ച നടത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

ന്യൂയോർക്ക്: ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ (UNGA) 80-ാമത് ഉന്നതതല സമ്മേളനത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ട്രംപുമായി അനൗപചാരിക സംഭാഷണത്തിൽ ഉച്ചകോടി അവസാനിച്ചതിന് ശേഷം ഏർപ്പെട്ടു എന്ന തലക്കെട്ടിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശകാര്യ മന്ത്രിയും ഡെപ്യൂട്ടി മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാർ, മറ്റ് മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ട്രംപും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും ആതിഥേയത്വം വഹിച്ച അറബ് ഇസ്ലാമിക നേതാക്കളുടെ ഒത്തുചേരലിനിടെയാണ് കൂടിക്കാഴ്ച നടന്നതെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഉന്നതതല യുഎൻജിഎ സമ്മേളനത്തിലേക്കുള്ള പാകിസ്ഥാൻ പ്രതിനിധി സംഘത്തെ ഷെരീഫ് ആണ് നയിച്ചത്. ഇന്ത്യയുമായുള്ള സൈനിക സംഘർഷത്തിനിടെ ട്രംപ് സമാധാനത്തിനായി ഇടപെടൽ നടത്തിയെന്ന് പാകിസ്ഥാൻ അംഗീകരിച്ചതോടെ യുഎസ്-പാകിസ്ഥാൻ നയതന്ത്ര ബന്ധം കൂടുതൽ മെച്ചപ്പെട്ടിരുന്നു.

More Stories from this section

family-dental
witywide