സ്പോട്ടിഫൈയില്‍ നിന്ന് പാക് ഗാനങ്ങള്‍ നീക്കം ചെയ്തു; നടപടി ഇന്ത്യയുടെ ആവശ്യ പ്രകാരം

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാക്കിസ്ഥാനോട് നിലപാട് കടുപ്പിച്ചുതന്നെ ഇന്ത്യ. ഇതില്‍ ഏറ്റവും ഒടുവിലത്തേതെന്ന നിലയില്‍ സ്‌പോട്ടിഫൈയിലും നിങ്ങള്‍ക്ക് മാറ്റം കാണാനാകും. ഇന്ത്യയുടെ ആവശ്യ പ്രകാരം ബുധനാഴ്ച രാത്രിയോടെ പാക് ഗാനങ്ങള്‍ സ്പോട്ടിഫൈയില്‍ നിന്ന് നീക്കം ചെയ്തു. മാന്‍ഡ്, ജോള്‍, ഫാസില്‍ തുടങ്ങിയ ജനപ്രിയ ട്രാക്കുകളും പ്ലാറ്റ്ഫോമില്‍ നിന്ന് അപ്രത്യക്ഷമായി.

മെയ് 8 ന്, പാകിസ്ഥാനില്‍ നിന്നുള്ള വെബ് സീരീസുകള്‍, സിനിമകള്‍, ഗാനങ്ങള്‍, പോഡ്കാസ്റ്റുകള്‍, മറ്റ് മീഡിയ ഉള്ളടക്കം എന്നിവ നിര്‍ത്തലാക്കാന്‍ നിര്‍ദ്ദേശിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു ഉപദേശം പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സ്‌പോട്ടിഫൈയും പാക് ഗാനങ്ങള്‍ നീക്കം ചെയ്തത്.