വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചിട്ടില്ലെന്ന് പാകിസ്ഥാന്‍ വാര്‍ത്താ വിനിമയ മന്ത്രി, പാകിസ്ഥാന് ഇത് ആഘോഷത്തിന്റെ നിമിഷമെന്നും പ്രതികരണം

ന്യൂഡല്‍ഹി : ഇന്ത്യയുമായുള്ള വെടിനിര്‍ത്തല്‍ ധാരണ തങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് പാകിസ്ഥാന്‍. പാക് വാര്‍ത്താ വിനിമയ മന്ത്രി അതാവുള്ള തരാറാണ് ഇത് വ്യക്തമാക്കിയത്. പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയെന്ന ഇന്ത്യയുടെ അവകാശവാദങ്ങള്‍ നിഷേധിച്ചതായി മന്ത്രി തരാര്‍ ജിയോ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ”പാകിസ്ഥാന് ഒരു വെടിനിര്‍ത്തല്‍ ലംഘനവും നടത്താന്‍ കഴിയില്ല, അതിനെക്കുറിച്ച് ചിന്തിച്ചിട്ടുമില്ല. ഇത് ആഘോഷത്തിന്റെ നിമിഷമാണ്, പാകിസ്ഥാന്‍ രാഷ്ട്രം ഇന്ന് അവരുടെ വിജയം ആഘോഷിക്കുകയാണ്,” തരാര്‍ പറഞ്ഞു.

അതേസമയം, പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണയായെങ്കിലും പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് സ്വീകരിച്ച കടുത്ത നടപടികളില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോയേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. സിന്ധു നദീതട കരാര്‍ മരവിപ്പിച്ചതടക്കം പാകിസ്ഥാനെതിരായ നിലപാടുകള്‍ ഇന്ത്യ തുടരുമെന്നും ഭീകരവാദത്തോട് കര്‍ശന നിലപാട് സ്വീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

വിമാന സര്‍വീസ് പാക്കിസ്ഥാന്‍ പുനരാരംഭിച്ചതായി സൂചനയുണ്ട്. പാക് വ്യോമ മേഖലയില്‍ വിമാനങ്ങളുടെ സാന്നിധ്യം കാണുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

More Stories from this section

family-dental
witywide