
വാഷിംഗ്ടണ്‍: അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ ഇന്ത്യക്ക് പാകിസ്ഥാന്‍ ആണവ ഭീഷണി മുഴക്കിയതില്‍ ഇടപെടാതെ അമേരിക്ക. പാക് സൈനിക മേധാവി അസിം മുനീറിന്റെ ഭീഷണിക്കു പിന്നാലെ ഇന്ത്യയും പാകിസ്ഥാനുമായുള്ള ബന്ധം ‘മാറ്റമില്ലാതെ തുടരുന്നു’ എന്നും നയതന്ത്രജ്ഞര്‍ ‘ഇരു രാജ്യങ്ങളോടും പ്രതിജ്ഞാബദ്ധരാണ്’ എന്നായിരുന്നു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടാമി ബ്രൂസിന്റെ പ്രതികരണം.
രണ്ട് മാസത്തിനിടെ തന്റെ രണ്ടാമത്തെ യുഎസ് സന്ദര്‍ശനം നടത്തവെ ഇന്ത്യയ്ക്കെതിരെ ഒരു ആണവയുദ്ധം ആരംഭിക്കുമെന്നും ‘ലോകത്തിന്റെ പകുതിയെ’യും നശിപ്പിക്കുമെന്നുമായിരുന്നു മുനീറിന്റെ ഭീഷണി. മൂന്നാമത്തെ ഒരു രാജ്യത്തിനെതിരെ യുഎസ് മണ്ണില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുള്ള ആദ്യത്തെ ആണവ ഭീഷണിയായിരുന്നു ഈ പരാമര്‍ശങ്ങള്‍.
ട്രംപുമായുള്ള അസിം മുനീറിന്റെ കൂടിക്കാഴ്ചയ്ക്ക് ശേഷം, പാകിസ്ഥാനുള്ള സഹായവും ആയുധ വില്‍പ്പനയും യുഎസ് വര്‍ദ്ധിപ്പിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇരു രാജ്യങ്ങളുമായുള്ള യുഎസ് ബന്ധം മാറ്റമില്ലാതെ തുടരുന്നു – നല്ലത്. നയതന്ത്രജ്ഞര്‍ രണ്ട് രാജ്യങ്ങളോടും പ്രതിജ്ഞാബദ്ധരാണ്’ എന്നായിരുന്നു ബ്രൂസ് അഭിപ്രായപ്പെട്ടത്.
പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നുണ്ടായ ഓപ്പറേഷന്‍ സിന്ദൂറില്‍ വെടിനിര്‍ത്തലിനായി യുഎസ് പങ്കാളിത്തമുണ്ടെന്ന പ്രസിഡന്റ് ഡോണള്‍ഡ് ടാമി ബ്രൂസ് ആവര്‍ത്തിച്ചു. വലിയൊരു ദുരന്തം തടയുന്നതില്‍ അമേരിക്ക പങ്കാളിയായത് വളരെ അഭിമാനകരമായ നിമിഷമാണെന്നും അവര്‍ പറഞ്ഞു. ‘ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു സംഘര്‍ഷം ഉണ്ടായപ്പോള്‍, അത് വളരെ ഭയാനകമായ ഒന്നായി വളരുമായിരുന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതില്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, പ്രസിഡന്റ് ട്രംപ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവര്‍ക്ക് ആശങ്കയുണ്ടായിരുന്നു,’- ടാമി പറഞ്ഞു. ദുരന്തം തടയുന്നതില്‍ സെക്രട്ടറി റൂബിയോ, വൈസ് പ്രസിഡന്റ് വാന്‍സ്, ഈ രാജ്യത്തെ ഉന്നത നേതാക്കള്‍ എന്നിവര്‍ പങ്കാളികളായത് വളരെ അഭിമാനകരമായ നിമിഷമാണ്,’ ടാമി കൂട്ടിച്ചേര്‍ത്തു.
അതേസമയം, എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയെയും അതിന്റെ പ്രകടനങ്ങളെയും ചെറുക്കുന്നതിന് തങ്ങള്‍ക്ക് പ്രതിബദ്ധതയുണ്ടെന്ന് അമേരിക്കയും പാകിസ്ഥാനും വീണ്ടും ഉറപ്പിച്ചുവെന്നും തീവ്രവാദ ഭീഷണികളെ നേരിടുന്നതിനുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ച് ഇരു രാജ്യങ്ങളുെ ചര്‍ച്ച ചെയ്തുവെന്നും ടാമി വ്യക്തമാക്കി.