അഴിമതി, കെടുകാര്യസ്ഥത, പിടിച്ചുപറി; കേരളത്തിന്‌ അപമാനമായി പാലിയേക്കര – പന്നിയങ്കര ടോൾ റോഡുകൾ

കേരളത്തിലെ പാലിയേക്കര – പന്നിയങ്കര ടോൾ റോഡുകൾ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഇടമായി മാറുന്നു. നീണ്ട ക്യൂവും റോഡിന്റെ ശോചനീയാവസ്ഥയും യാത്രക്കാരെ ഏറെ വലയ്ക്കുകയാണ്. നീണ്ട ക്യൂ നിരവധി ആളുകളെയാണ് ബുദ്ധിമുട്ടിലാക്കുന്നത്. ആർക്കും തന്നെ കൃത്യ സമയത്ത് പോകേണ്ട സ്ഥലത്ത് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമാണ് ഈ ട്രാൾപ്ലാസകൾ കാരണം നിലവിലെ സ്ഥിതി.

ഇന്ത്യയിൽ, ടോൾ റോഡുകളിൽ സാധാരണയായി ഉപയോഗിക്കേണ്ടത് ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനമായ ഫാസ്റ്റ് ടാഗ് ആണ്. വാഹനങ്ങളുടെ വിൻഡ്‌ഷീൽഡിൽ ഒരു ഫാസ്റ്റ് ടാഗ് ഘടിപ്പിച്ചിരിക്കണം, കൂടാതെ വാഹനം ടോൾ പ്ലാസയിലൂടെ കടന്നുപോകുമ്പോൾ സിസ്റ്റം സ്വയമേവ ലിങ്ക് ചെയ്‌ത അക്കൗണ്ടിൽ നിന്ന് ടോൾ തുക കുറയ്ക്കുന്നു. ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾക്കോ ഫാസ്റ്റ് ടാഗ് ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിലോ ഇരട്ടി ടോൾ ഈടാക്കും.

കൂടാതെ ടോൾ പ്ലാസകളിലെ കാത്തിരിപ്പ് സമയങ്ങളും ക്യൂ ദൈർഘ്യവും സംബന്ധിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) നിയമങ്ങളുണ്ട്. ഈ നിയമങ്ങൾ പ്രകാരം ക്യൂ കാത്തിരിക്കുന്ന പരിധികൾ കവിയുന്നതിന് ടോൾ ഇളവുകൾ ലഭിക്കും. ഇന്ത്യയിലെ ടോൾ റോഡ് നിർദ്ദേശങ്ങളിൽ പറയുന്ന പ്രധാനപ്പെട്ട ഒന്നാണ് ദേശീയ പാതകളിലെ എല്ലാ വാഹനങ്ങൾക്കും ഫാസ്റ്റ്ടാ​ഗ് നിർബന്ധമാണ് എന്ന്.

അതേപോലെ കാത്തിരിപ്പ് സമയ നിയമ പ്രകാരം ഒരു ടോൾ പ്ലാസയിലെ കാത്തിരിപ്പ് സമയം 10 സെക്കൻഡിൽ കൂടുതലാണെങ്കിൽ, ലോ റാറ്റോ അനുസരിച്ച് ടോൾ ഫീസ് ഒഴിവാക്കാവുന്നതാണ്. ടോൾ പ്ലാസയിലെ വാഹന ക്യൂ 100 മീറ്ററിൽ കൂടുതലാണെങ്കിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവയ്ക്കാമെന്ന് TATA AIG പറയുന്നു. ടോൾ പ്ലാസകളിലെ കാത്തിരിപ്പ് സമയവും ഗതാഗതക്കുരുക്കും കുറയ്ക്കുന്നതിനാണ് ഈ നിയമങ്ങൾ നിലവിലുള്ളത്.

എന്നാൽ ഇതൊന്നും തന്നെ പാലിയേക്കര – പന്നിയങ്കര ടോൾ റോഡുകളിൽ പാലിക്കപ്പെടാറില്ല. കാത്തിരിപ്പ് സമയം 10 സെക്കൻഡിൽ കൂടുതലാണെങ്കിലും ക്യൂ 100 മീറ്ററിൽ കൂടുതലാണെങ്കിലും ടോൾ ഈടാക്കാറുണ്ട്. ആളുകളെ പോകാൻ ഉദേശിക്കുന്ന സ്ഥലത്ത് സമയത്ത് എത്താൻ കഴിയാത്ത അത്ര നീണ്ട ക്യൂ ഇവിടെ സർവസാധാരണമാണ്. ദേശീയപാതയ്ക്ക് അനുബന്ധമായി ഒരുക്കേണ്ട സര്‍വീസ് റോഡുകള്‍ ഇപ്പോഴും അപൂര്‍ണമാണ്. അഴുക്കുചാല്‍, നടപ്പാത, സിഗ്‌നല്‍, വഴിവിളക്കുകള്‍, വിശ്രമകേന്ദ്രങ്ങള്‍, ബസ് ബേകള്‍, അപകടങ്ങള്‍ ഉണ്ടായാല്‍ അറിയിക്കുന്നതിനുള്ള ഫോണ്‍സൗകര്യം എന്നിവയെല്ലാം ആവശ്യത്തിന് ഉപകരിക്കുംവിധം ഇപ്പോഴും സജ്ജമാക്കിയിട്ടില്ല.

More Stories from this section

family-dental
witywide