
പനാമ സിറ്റി : യുഎസ് എംബസി ചൈനയുമായുള്ള ബന്ധത്തിന്റെ പേരിൽ വിസ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പനാമ പ്രസിഡന്റ് ഹോസെ റൗൾ മുലീനോ. വാർത്താസമ്മേളനത്തിലായിരുന്നു മുലിനോ ഇക്കാര്യം വെളിപ്പെടുത്തിയത്.
ട്രംപ് ഭരണകൂടം ചൈനയുമായുള്ള ബന്ധം പരിമിതപ്പെടുത്താൻ സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കുമെന്ന് യുഎസ് എംബസിയിലെ ഒരാൾ ഭീഷണിപ്പെടുത്തുന്നത്. ഇത്തരം സംഭവങ്ങൾ അമേരിക്കയുമായി നിലനിർത്താൻ ആഗ്രഹിക്കുന്ന നല്ല ബന്ധത്തിന് തടസമാണെന്നും മുലീനോ പറഞ്ഞു.
അതേസമയം ഭീഷണിപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ പേര് പ്രസിഡൻ്റ് വെളിപ്പെടുത്തിയിട്ടില്ല. വിഷയത്തിൽ പനാമയിലെ യുഎസ് എംബസി ഇതുവരെയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസം ചാർളി കിർക്കിൻ്റെ കൊലപാതകത്തിനുപിന്നാലെ കൊലപാതകത്തെപ്പറ്റി അഭിപ്രായങ്ങൾ പ്രകടിപ്പിച്ച ആറ് വിദേശികളുടെ വിസ യുഎസ് റദ്ദാക്കിയിരുന്നു.
Panama president says US Embassy threatened to cancel visas over ties to China