
ന്യൂഡല്‍ഹി : ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനു കാനഡയില്‍ നിന്നും ഭീഷണിയുമായി ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പട്വന്ത് സിങ് പന്നുന്‍. മറ്റൊരു ഖലിസ്ഥാന്‍ ഭീകരന്‍ ഇന്ദര്‍ജീത് സിങ് ഗോസലിനൊപ്പമായിരുന്നു പന്നുന്റെ ഭീഷണി. ഗോസല്‍ കാനഡയില്‍ അറസ്റ്റിലായി ഒരാഴ്ചയ്ക്കുള്ളില്‍ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയപ്പോഴായിരുന്നു ഇരുവരും ചേര്‍ന്ന് ഭീഷണിയുമായി എത്തിയത്. ഭീഷണിയുടെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. താനിപ്പോള്‍ സ്വതന്ത്രനാണെന്നും പ്രഖ്യാപിത ഖലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പന്നുനെ പിന്തുണയ്ക്കുമെന്നും ജയിലിനു പുറത്ത് വച്ച് ഇയാള്‍ പ്രഖ്യാപിക്കുകയായിരുന്നു.
”ഇന്ത്യ, ഞാന്‍ പുറത്തെത്തി; ഗുര്‍പട്വന്ത് സിങ് പന്നുനെ പിന്തുണയ്ക്കാന്‍, 2025 നവംബര്‍ 23ന് ഖലിസ്ഥാന്‍ ഹിതപരിശോധന സംഘടിപ്പിക്കാന്‍… ഡല്‍ഹി ഖലിസ്ഥാനായി മാറും” വിഡിയോയില്‍ ഗോസല്‍ പറയുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവിനെ പരാമര്‍ശിച്ചുകൊണ്ട് ”അജിത് ഡോവല്‍, എന്തുകൊണ്ടാണ് നിങ്ങള്‍ കാനഡയിലോ, അമേരിക്കയിലോ, യൂറോപ്യന്‍ രാജ്യങ്ങളിലോ വന്ന് അറസ്റ്റ് ചെയ്യാനോ കുറ്റവാളികളെ കൈമാറ്റം ചെയ്യാനോ ശ്രമിക്കാത്തത്. ഡോവല്‍, ഞാന്‍ നിങ്ങള്‍ക്കായി കാത്തിരിക്കുകയാണ്” പന്നുന്‍ പറഞ്ഞതിങ്ങനെ
നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്എഫ്‌ജെ) തലവനായ പന്നുനെതിരെ അടുത്തിടെ കേസെടുത്തിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നതു തടയുന്നവര്‍ക്ക് 11 കോടി രൂപ പാരിതോഷികം നല്കുമെന്ന് പറഞ്ഞ പ്രസംഗിച്ചതിനു പിന്നാലെയായിരുന്നു കേസ്.














