ഹെൽത്ത് സെൻററിൽ നിന്ന് ലഭിച്ച പാരസെറ്റമോൾ ഗുളികയിൽ കമ്പിക്കഷ്‌ണം; പരാതി നൽകുമെന്ന് കുടുംബം

സർക്കാർ ഹെൽത്ത് സെൻ്ററിൽ നിന്ന് ലഭിച്ച പാരസെറ്റമോൾ ഗുളികയിൽ കമ്പി കഷ്‌ണമെന്ന് പരാതി. മണ്ണാർക്കാട് നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. മണ്ണാർക്കാട് സ്വദേശിയായ ആസിഫ് മകനുവേണ്ടിയാണ് പ്രൈമറി ഹെൽത്ത് സെൻററിൽ പോയത്. പനിക്കുള്ള ഗുളിക പൊട്ടിച്ചു കഴിക്കാനായിരുന്നു നിർദ്ദേശം. മരുന്ന് കഴിക്കാനായി വീട്ടിൽ വന്ന് പൊട്ടിച്ചപ്പോഴാണ് പാരസെറ്റമോൾ കമ്പിക്കഷണം കണ്ടതെന്ന് ആസിഫ് പറഞ്ഞു.

സംഭവത്തിൽ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. സംഭവത്തിൽ നഗരസഭ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കുമാണ് പരാതി നൽകുകയെന്നും ചെയർമാൻ സി മുഹമ്മദ് ബഷീർ പറഞ്ഞു.

More Stories from this section

family-dental
witywide