വാന്‍ഹായ് 503 കപ്പലില്‍ നിന്നുള്ളതാണെന്ന് സംശയം; കൊല്ലം തീരത്ത് ഭാഗികമായി കത്തിയ ബാരല്‍

കൊല്ലം: കൊല്ലം ആലപ്പാട് തീരത്ത് ഭാഗികമായി കത്തിയ ബാരല്‍. കേരളത്തീരത്തിന്റെ ഭാ​ഗത്ത് അറബിക്കടലില്‍ തീപ്പിടച്ച വാന്‍ഹായ് 503 കപ്പലില്‍ നിന്നുള്ള ബാരലാകാമെന്നാണ് സംശയം. സായിക്കാട് ആവണി ജംഗ്ഷന് സമീപം ഓറഞ്ച് നിറത്തിലുള്ള ഭാഗികമായി കത്തിയ ബാരലാണ് തീരത്തടിഞ്ഞത്. ജൂണ്‍ 9 ന് ഉച്ചയോടെയായിരുന്നു കൊളംബോയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട സിംഗപ്പൂര്‍ ചരക്കുകപ്പല്‍ വാന്‍ ഹായ് 503 ന്തീപിടിച്ചത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 78 നോട്ടിക്കല്‍ മൈല്‍ അകലെ ഉള്‍ക്കടലിലായിരുന്നു സംഭവം.

പ്രാഥമിക നിഗമനം ഒഴിഞ്ഞ ബാരല്‍ ആണെന്നാണ്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. കസ്റ്റംസിന്റെ അനുമതി ലഭിച്ചാല്‍ മാത്രമെ തുടര്‍നടപടികളിലേക്ക് കടക്കാനാകൂവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കപ്പലില്‍ നിന്നും താഴേയ്ക്ക് പതിച്ച കണ്ടെയ്നറുകള്‍ എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ-കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാന്‍ സാധ്യതയുള്ളതായി കഴിഞ്ഞ ദിവസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. കപ്പലില്‍ നിന്ന് വീണതായി സംശയിക്കുന്ന വസ്തുകളില്‍ സ്പര്‍ശിക്കരുത്. 200 മീറ്റര്‍ എങ്കിലും അകലം പാലിച്ച് മാത്രം നില്‍ക്കുക. വസ്തുക്കള്‍ കണ്ടാലുടന്‍ 112 ല്‍ വിളിച്ചറിയിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

More Stories from this section

family-dental
witywide