
ഹൃത്വിക് റോഷന് ഒപ്പം പാർവതി തിരുവോത്ത് ബോളിവുഡിലേക്ക്. പുതിയ തുടക്കമെന്ന് കുറിച്ചു കൊണ്ട് ടീമിനൊപ്പമുള്ള ഫോട്ടോകൾ ഹൃത്വിക് റോഷൻ പങ്കുവെച്ചു. ഷൂട്ടിംഗ് ആരംഭിക്കുന്നുവെന്ന് അറിയിച്ച് പാർവതി തിരുവോത്തും ഫോട്ടോകൾ പങ്കുവച്ചിട്ടുണ്ട്: ആമസോണ്‍ പ്രൈം വീഡിയോയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്ന സീരീസിലാണ് പാർവതി കേന്ദ്രകഥാപാത്രമാകുന്നത്.
സ്റ്റോം എന്നാണ് സീരീസിന്റെ പേര്. മുംബൈയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ത്രില്ലർ സീരീസാണിതെന്നാണ് റിപ്പോർട്ടുകൾ. ഫിലിംക്രാഫ്റ്റ് പ്രൊഡക്ഷന്‍സിന്‍റെ ഉപവിഭാഗമായ എച്ച്ആര്‍എക്സ് ഫിലിംസിന്‍റെ ബാനറിൽ ഒരുങ്ങുന്ന സീരീസിൽ അലായ എഫ്, സൃഷ്ടി ശ്രീവാസ്തവ, രാമ ശർമ, സബ ആസാദ് എന്നിവരും പാർവതിക്കൊപ്പം പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അജിത്പാല്‍ സിംഗ് ആണ് സംവിധാനം. അജിത്പാൽ, ഫ്രാന്‍സ്വ ലുണേല്‍, സ്വാതി ദാസ് എന്നിവര്‍ ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.