പർയുഷൺ ഉത്സവം; രാജസ്ഥാനിൽ രണ്ട് ദിവസം മാംസവും മുട്ടയും വിൽക്കുന്നത് നിരോധിച്ചു

ജയ്പൂർ: രാജസ്ഥാനിത പർയുഷൺ ഉത്സവത്തിന്റെയും അനന്ത ചതുർദശിയുടെയും ഭാഗമായി രണ്ട് ദിവസം മാംസവും മുട്ടയും മറ്റ് നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങളും വിൽക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി. പർയുഷൺ ഉത്സവത്തോടനുബന്ധിച്ച് ഓഗസ്റ്റ് 28നും അനന്ത ചതുർദശിയോട് അനുബന്ധിച്ച് സെപ്റ്റംബർ 6നും കശാപ്പുശാലകളും മട്ടണും ചിക്കനും വിൽക്കുന്ന കടകളും അടച്ചിടാനാണ് ഉത്തരവ്.

തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. സംസ്ഥാനത്തുടനീളം ആദ്യമായാണ് ഈ രണ്ട് ദിവസങ്ങളിൽ മുട്ട വിൽപ്പന നിരോധിച്ചിരിക്കുന്നത്. മാംസത്തിന്റെയും മുട്ടയുടെയും വിൽപ്പന ഈ രണ്ട് ദിവസങ്ങളിൽ നിരോധിക്കാൻ മതസംഘടനകളുടെ ആവശ്യപ്രകാരമാണ് തീരുമാനിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

More Stories from this section

family-dental
witywide