കേരള എക്സ്പ്രസ് ട്രെയിനിൽ സമയത്ത് ചികിത്സ കിട്ടാതെ യാത്രക്കാരൻ മരിച്ചു; റെയിൽവേയുടെ അനാസ്ഥയെന്ന് ആരോപണം

കേരള എക്സ്പ്രസ്‌ ട്രെയിനിൽ സമയത്ത് ചികിത്സ കിട്ടാതെ യാത്രക്കാരൻ മരിച്ചു. കേരള എക്സ്പ്രസ്‌ (12626)ട്രെയിനിൽ ആണ് സംഭവം. തമിഴ്നാട് സ്വദേശി സന്ദീപാണ് മരിച്ചത്. സന്ദീപിന് വൈദ്യസഹായം അഭ്യർഥിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് സഹയാത്രികരുടെ പരാതി. ട്രെയിനിൽ വച്ചാണ് സന്ദീപ് മരിച്ചത്.

റെയിൽവേയുടെ കടുത്ത അനാസ്ഥ കാരണമാണ് ചികിത്സ ലഭിക്കാതെ യാത്രക്കാരൻ മരിച്ചെന്നത് മറ്റു യാത്രക്കാരുടെ ആരോപണം. സഹയാത്രികർ അഭ്യർത്ഥിച്ചിട്ടും ഒരു മണിക്കൂറിലേറെ വൈദ്യ സഹായം ലഭിച്ചില്ല. വിജയവാഡ സ്റ്റേഷനിൽ എത്തിയ ശേഷവും ഡോക്ടർ എത്താൻ വൈകിയതായും സഹയാത്രികർ പ്രതികരിച്ചു.

Passenger dies in Kerala Express train due to lack of timely treatment

More Stories from this section

family-dental
witywide