ഹിന്ദുമതത്തില്‍പ്പെട്ട കുട്ടിയുമായി കളിച്ചു; മക്കളെ ഉപദ്രവിച്ച പാസ്റ്റര്‍ അറസ്റ്റിലായി

ചെന്നൈ : അയല്‍പക്കത്തുള്ള ഹിന്ദുമതത്തില്‍പ്പെട്ട കുട്ടിയുമായി കളിച്ചതിന്റെ പേരില്‍ തന്റെ രണ്ട് ആണ്‍മക്കളെ ആക്രമിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റിലായി. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ നിന്നുള്ള 42 കാരനായ പാസ്റ്റര്‍ കിംഗ്സ്ലിയാണ് പിടിയിലായത്.

കരുങ്കല്‍ പ്രദേശത്തെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് പാസ്റ്ററും ഭാര്യയും മൂന്ന് കുട്ടികളുമൊത്ത് താമസിച്ചിരുന്നത്. ആറ് വയസ്സും മൂന്ന് വയസ്സും പ്രായമുള്ള തന്റെ ആണ്‍മക്കളെ വീട്ടില്‍ പൂട്ടിയിട്ടാണ് ഭാര്യയെയും എട്ട് മാസം പ്രായമുള്ള കുഞ്ഞിനെയും ഇയാള്‍ പ്രസംഗങ്ങള്‍ക്കായി കൂടെ കൊണ്ടുപോയിരുന്നത്.

പൊലീസ് പറയുന്നതനുസരിച്ച്, മെയ് 29 ന്, കിംഗ്സ്ലി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ തന്റെ മക്കള്‍ അയല്‍പക്കത്തുള്ള മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നത് കണ്ടു. അവര്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളില്‍ ഒരാള്‍ ഹിന്ദുവായതിനാല്‍ കോപാകുലനായി തന്റെ മക്കളെ അപ്പാര്‍ട്ട്‌മെന്റിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുകയും മര്‍ദ്ദിക്കുകയും ചെയ്തു. സ്‌കിപ്പിംഗ് റോപ്പ് ഉപയോഗിച്ചായിരുന്നു ആക്രമണം.

More Stories from this section

family-dental
witywide