
കൊച്ചി : സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്ന് വീണ്ടും സർവകാല റെക്കാഡിലെത്തി. പവന് 91,040 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം സ്വർണത്തിന് 11, 380 രൂപയും നൽകണം. 160 രൂപയാണ് ഇന്ന് പവന് കൂടിയത്.
ഇന്നലെ രാവിലെ ചരിത്രത്തിൽ ആദ്യമായി 90,000 രൂപ ഭേദിച്ച പവൻ രാവിലെയും ഉച്ചയ്ക്കുമായി 1,400 രൂപ ഉയർന്ന് 91,000ന് തൊട്ടടുത്തെത്തി. 90,880 രൂപയായിരുന്നു ഇന്നലെവില. 15 രൂപ വർധിച്ച് 9360 രൂപയാണ് 18 കാരറ്റിന്റെ ഇന്നത്തെ സ്വർണവില. വെള്ളിവില ഗ്രാമിന് 1 രൂപ കൂടി 164 രൂപയിലെത്തി. ഏറ്റവും കുറഞ്ഞ പണിക്കൂലി 5 ശതമാനവും 3% ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഒരു ലക്ഷത്തിന് അടുത്താണ് ഒരു പവന് ഇപ്പോൾ നൽകേണ്ടി വരിക.