ഉപയോഗശൂന്യമായ മരുന്നാണോ പ്രശ്‌നം ? വലിച്ചെറിഞ്ഞ് കളയല്ലേ, ശേഖരിക്കാന്‍ ആളെത്തും, രാജ്യത്ത് ആദ്യം

തിരുവനന്തപുരം : ഡേറ്റ് കഴിഞ്ഞതോ ഉപയോഗശൂന്യമായതോ ആയ മരുന്നുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് എന്‍പ്രൗഡ്. ഇതിനായി പുതിയ പദ്ധതി തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരം പദ്ധതി നടപ്പാക്കുന്നത്.

ഉപയോഗ ശൂന്യമായ മരുന്നുകള്‍ വീട്ടില്‍നിന്നു ശേഖരിച്ച് കൊണ്ടുപോകുകയോ നിശ്ചിത സ്ഥലങ്ങളില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കുകയോ ചെയ്യുന്നതാണ് പദ്ധതി. 22ന് കോഴിക്കോട് വച്ച് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

ഉപയോഗശൂന്യമായ മരുന്നുകള്‍ മണ്ണിലേക്കും ജലാശയങ്ങളിലേക്കും വലിച്ചെറിയാന്‍ പാടില്ലെന്നും ഇത് ആന്റിമൈക്രോബിയല്‍ പ്രതിരോധത്തിനും ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. ഇത്തരം ഔഷധങ്ങള്‍ ശേഖരിക്കുവാനോ ശാസ്ത്രീയമായി സംസ്‌കരിക്കുവാനോ പര്യാപ്തമായ സംവിധാനങ്ങള്‍ നിലവിലില്ലാത്തതിനാലാണു പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് കോര്‍പറേഷനിലും ഉള്ള്യേരി പഞ്ചായത്തിലുമാണ് ആദ്യമായി നടപ്പിലാക്കുക. തുടര്‍ന്നു സംസ്ഥാന വ്യാപകമാക്കും. തദ്ദേശ സ്ഥാപനങ്ങളുടെയും ഹരിതകര്‍മ സേനാംഗങ്ങളുടെയും സഹായത്തോടെയാണു പദ്ധതി നടപ്പിലാക്കുക.

More Stories from this section

family-dental
witywide