
ന്യൂഡല്‍ഹി : മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തില്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ തേടി നല്‍കിയ ഹര്‍ജി പരിഗണിച്ച് സുപ്രീം കോടതി. ഹര്‍ജിയില്‍ സുപ്രീം കോടതി ജൂലൈ 14 ന് വാദം കേള്‍ക്കും. വിദേശകാര്യ മന്ത്രാലയത്തെ എതിര്‍കക്ഷിയാക്കി സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
വ്യാഴാഴ്ച, മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ ബസന്ത്, ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി എത്തിയത്.
2017 ല്‍ ഒരു യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ ജൂലൈ 16 നാണ് നിമിഷയുടെ വധശിക്ഷ നടപ്പിലാക്കുക എന്നാണ് ഒടുവിലായി എത്തുന്ന റിപ്പോര്‍ട്ടുകള്‍. വധശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ഇതിന് അടിയന്തരമായി ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം.














