ന്യു ജേഴ്‌സി: സുവർണകാലത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കി ഫൊക്കാനയുടെ ഹെൽത്ത് ക്ലിനിക്ക് ഉദ്ഘാടനം. മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തവർക്ക് ചികിത്സ ലഭ്യമാക്കാൻ സഹായിക്കുന്ന ഫൊക്കാന മെഡിക്കൽ ക്ലിനിക്ക് പ്രശസ്ത ജീവകാരുണ്യ പ്രവർത്തകനും മജിഷ്യനുമായ പ്രൊഫ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു.

നാട്ടിൽ നിന്നും മറ്റും വരുന്ന ബന്ധുക്കൾക്ക് മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്ത സാഹചര്യത്തിൽ അവർക്ക് പ്രയോജനപ്പെടണമെന്ന് ഉദ്ദേശത്തോടെയാണ് ഹെൽത്ത് ക്ലിനിക്ക് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു. പക്ഷെ അത് തുടങ്ങാൻ സാങ്കേതിക സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടെന്നു പെട്ടെന്ന് തന്നെ വ്യക്തമായി. മാൽപ്രാക്ടീസ് ഇൻഷുറൻസിനു തന്നെ ഒരു മാസം 4000 ഡോളർ വേണം. അതിനാൽ നിലവിൽ ക്ലിനിക്കുകൾ ഉള്ള മലയാളി ഡോക്ടർമാരുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ബോസ്റ്റണിലും ന്യു ജേഴ്‌സിയിലുമാണ് ഇതിനു തുടക്കം കുറിച്ചിരിക്കുന്നത്.
ബോസ്റ്റണിലെ ഓഫീസ്
Dr Rekha Nair, MDRhythm Medical176 East Main Street, Suite #4Westborough, MA 01581Available days – Monday – Friday.
ന്യൂ ജേഴ്‌സിയിലെ ഓഫിസ്
Dr James Abraham, MD124 Gregory AvePassaic, NJ, 07055Available Days: Monday, Wednesday, Thursday and Friday .
നമ്മുടെ പ്രായം ചെന്ന മാതാപിതാക്കളെ ചേര്‍ത്തുപിടിക്കാന്‍ ഹെൽത്ത് ക്ലിനിക്കിന് സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഗോപിനാഥ് മുതുകാട് ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഫൊക്കാനയുടെ പേരില്‍ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുമ്പോള്‍ അതൊരു മൈല്‍ സ്‌റ്റോണായി മാറുകയാണ് ഇന്നിവിടെ ആരംഭിക്കുന്ന ഹെല്‍ത്ത് ക്ലിനിക്ക്.

സ്വപ്‍നം കാണുവാൻ മാത്രമല്ല അത് പ്രാവർത്തികമാക്കാനും ഈ കമ്മിറ്റിക്ക് ഒരു ഇച്ഛാശക്തിയുണ്ട് എന്ന് തെളിയിക്കുന്നതാണ് ഈ പദ്ധതി. ഹെൽത്ത് കെയർ മേഘലയിൽ ഈ കമ്മിറ്റി അധികാരത്തിൽ വന്നതിന് ശേഷം വിപ്ലകരമായ മാറ്റമാണ് വന്നിരിക്കുന്നത് അതിന്റെ തെളിവാണ് ഈ ഹെൽത്ത് ക്ലിനിക് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു,ഡോക്ടര്‍ ഒരു ബ്ലഡ് ടെസ്റ്റ് ചെയ്തതിനു ശേഷം അറിഞ്ഞില്ലേ എന്ന് ഒരു ചോദ്യം ചോദിച്ചു കഴിഞ്ഞാല്‍ അതു വരെ നമ്മള്‍ സംരക്ഷിച്ചതെല്ലാം തകര്‍ന്നടിഞ്ഞു പോകുന്നു എന്നത് നമ്മള്‍ മറക്കരുത്.

ജീവിതത്തിന്റെ ഏറ്റവും വലിയ ബാക്കി പത്രം എന്താണെന്നു ചോദിച്ചാല്‍ നമ്മുടെ ആരോഗ്യം തന്നെയാണ്. ആരാണ് നിങ്ങളുടെ സുഹൃത്ത് എന്നു ചോദിച്ചാല്‍ അവിടെക്കും ഇവിടേക്കുമല്ല നിങ്ങള്‍ ചൂണ്ടേണ്ടത്. നിങ്ങളുടെ ഉള്ളിലേക്കാണ്. നമ്മുടെ ഏറ്റവും വലിയ സുഹൃത്ത് നമ്മുടെ ഹൃദയം, ശ്വാസകോശം, കിഡ്‌നി, നമ്മുടെ പാന്‍ക്രിയാസ്. നമ്മള്‍ ഉറങ്ങികിടക്കുമ്പോഴും നമ്മള്‍ അമ്മയുടെ ഉദരത്തില്‍ നിന്ന് പുറത്തു വന്നത് മുതല്‍ ശ്വസിച്ചു തുടങ്ങുന്നു. അത് മരണം വരെയും ശ്വസിച്ചു കൊണ്ടിരിക്കുന്ന ശ്വാസകോശം നമ്മളോട് ഒരു പ്രതിഫലവും ചോദിക്കുന്നില്ല.

നമ്മള്‍ ഉറങ്ങുമ്പോഴും ഉണ്ണുമ്പോഴും നടക്കുമ്പോഴും കിടക്കുമ്പോഴും എല്ലാം ആ ശ്വാസകോശം നമ്മള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. നമ്മളുടെ ഹൃദയം മിടിച്ചു കൊണ്ടിരിക്കുന്നു. കരള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു ഒരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. പക്ഷേ നമ്മള്‍ ആരോഗ്യത്തിനുവേണ്ടി എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട്. രോഗം എന്നത് സ്വാഭാവികമായും വന്നു ചേരും. ഇതാണ് പറയുന്നത് കാലം എല്ലാം തിരിച്ചു ചോദിക്കുമെന്ന്. നിന്റെ സൗന്ദര്യവും സമ്പത്തും ആയവും വ്യയവുമെല്ലാം കാലം തിരികെ വാങ്ങും.
ഞാന്‍ പറയുന്നത് നിങ്ങളുടെ മാതാപിതാക്കള്‍ പലപ്പോഴും ഒരു സന്ദര്‍ശനത്തിന് വേണ്ടി അമേരിക്കയിലേക്ക് വരുന്ന സമയത്ത് അവരുടെ രോഗാവസ്ഥയ്ക്ക് ഈ രാജ്യം എന്തു ചെയ്യുന്നു. അവിടെയാണ് ഫൊക്കാന ഇരുകൈകളും ചേര്‍ത്ത് ഇങ്ങനെ ഒരു പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത്. ഒരു ഹെല്‍ത്ത് ക്ലിനിക്ക്. മനോഹരമായ ആശയമാണ്. ഇന്നോവേറ്റീവായ ആശയമാണ്. ഈ ആശയം മുന്നോട്ടു വച്ച ഫൊക്കാനയുടെ സജിമോൻ ആന്റണി അടക്കമുള്ള ഭാരവാഹികളെ അഭിനന്ദിക്കുന്നു.
ഒരു സംഘടന എങ്ങനെയായിരിക്കണം. സംഘടന എന്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഫൊക്കാനയുടെ ഈ പ്രാവശ്യത്തെ ഏറ്റവുകൂടുതല്‍ പ്രവര്‍ത്തനം ആരോഗ്യമേഖലയുമായി ബദ്ധപ്പെട്ടതാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ഏവരെയും സ്വാഗതം ചെയ്തു. ട്രഷറർ ജോയ് ചാക്കപ്പൻ , ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ് എന്നിവർ ആശംസകൾ നേർന്നു. വിപിൻ രാജ് നന്ദി പറഞ്ഞു. പ്രവീൺ തോമസും രേവതി പിള്ളയുമായിരുന്നു എംസിമാർ.
Phokana with prestigious projects: Health Clinic inaugurated by Prof. Gopinath Muthukad











