
തൃശൂർ : സുഹൃത്ത് മദ്യലഹരിയിൽ പിടിച്ചുതള്ളിയതിനു പിന്നാലെ നിലത്തുവീണ കായികാധ്യാപകൻ മരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകൻ ചക്കാമുക്ക് സ്വദേശി അനിൽ (50) ആണ് മരിച്ചത്. റീജനൽ തിയറ്ററിനു മുന്നിൽ ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം.
ഇയാളുടെ സുഹൃത്ത് രാജരാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അധ്യാപകന്റെ ദേഹത്ത് പരുക്കുകൾ കാണാനില്ലെന്നും പോസ്റ്റ്മോർട്ടം കഴിഞ്ഞാലേ മരണകാരണം അറിയാനാകൂയെന്നും പൊലീസ് പറഞ്ഞു.
തൃശ്ശൂരില്‍ നാടകോത്സവം നടക്കുന്ന റീജ്യനല്‍ തിയേറ്ററിന് സമീപമുള്ള ബിയര്‍ പാര്‍ലറിലിരുന്നാണ് അനിലും രാജരാജനും മദ്യപിച്ചത്. ഇതിന് ശേഷം നാടക അക്കാദമിയുടെ ഉള്ളിലേക്ക് പോയി. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ രാജരാജന്‍ അനിലിനെ പിടിച്ചുതള്ളി എന്നാണ് പൊലീസ് പറയുന്നത്. നിലത്ത് തലയടിച്ച് വീണ അനില്‍ ബോധരഹിതനായി. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Physical education teacher died after falling down from a push by an intoxicated friend









