
കാലിഫോര്‍ണിയ: മറ്റ് ആപ്പുകള്‍ മൊബൈലില്‍ ബ്രൗസ് ചെയ്യുമ്പോള്‍ ഇന്‍സ്റ്റഗ്രാം റീല്‍സുകൾ പോക്-അപ് വിന്‍ഡോയായി പ്രത്യക്ഷപ്പെടുന്ന പിക്‌ചര്‍-ഇന്‍-പിക്‌ചര്‍ മോഡ് (picture-in-picture mode) അവതരിപ്പിക്കാന്‍ മെറ്റ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇത് ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കള്‍ക്ക് മള്‍ട്ടിടാക്‌സിംഗ് ഉറപ്പുവരുത്തും. ഈ പിക്‌ചര്‍-ഇന്‍-പിക്‌ചര്‍ മോഡ് ഫീച്ചര്‍ ചില ഉപഭോക്താക്കള്‍ക്കെങ്കിലും പരീക്ഷണത്തിനായി ലഭിച്ചുകഴിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ ഫീച്ചര്‍ വളരെയധികം ദൈര്‍ഘ്യമേറിയ റീലുകള്‍് കാണുമ്പോൾ ഗുണകരമാകും. അതല്ലെങ്കില്‍ മറ്റെന്തെങ്കിലും ജോലിയുടെ തിരക്കിലാണെങ്കിലോ മറ്റ് ആപ്പുകള്‍ ഉപയോഗിക്കുകയാണെങ്കിലോ സമയം പാഴാകാതെ റീല്‍ കാണാന്‍ സാധിക്കും. ഇന്‍സ്റ്റഗ്രാമില്‍ ഇതാദ്യമാണെങ്കിലും ടിക്‌ടോക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ പിക്‌ചര്‍-ഇന്‍-പിക്‌ചര്‍ മോഡ് ഇതിനകം ശ്രദ്ധേയമാണ്. ഇന്‍സ്റ്റഗ്രാമിലേക്ക് ഈ സൗകര്യം വരുന്നതോടെ ക്രിയേറ്റര്‍മാരുടെ വീഡിയോകള്‍ക്ക് കൂടുതല്‍ വാച്ച്‌ടൈം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.