യുഎസ് ആക്രമണം; സിറ്റുവേഷന്‍ റൂമിലിരുന്നു തൽസമയം വീക്ഷിച്ച് ട്രംപ്, ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

ടെഹ്റാൻ: ഇസ്രയേൽ -ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് ഞായറാഴ്ച അമേരിക്കയും ഇറാനിൽ ആക്രമണം നടത്തിയത്. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളാണ് അമേരിക്ക ആക്രമിച്ചത്.

ട്രംപും ഉന്നതഉദ്യോഗസ്ഥരും സിറ്റുവേഷന്‍ റൂമിലിരിക്കുന്ന് ആക്രമണങ്ങൾ നിരീക്ഷിക്കുന്ന ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വൈറ്റ് ഹൗസ് പങ്കുവെച്ചു. പിനൊപ്പം വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും വൈറ്റ് ഹൗസിലിരുന്ന് അമേരിക്കയുടെ ആക്രമണം നിരീക്ഷിച്ചു.

യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍കോ റുബിയോ, സെക്രട്ടറി ഓഫ് ഡിഫന്‍സ് പിറ്റെ ഹെഗ്‌സെത്ത്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ്, സിഐഎ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫെ എന്നിവരും വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂമിലുണ്ടായിരുന്നു.

അടിയന്തര സാഹചര്യങ്ങളിൽ യുഎസ് പ്രസിഡന്റും വൈസ് പ്രസിഡന്റും സൈനിക ഉദ്യോഗസ്ഥരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സാഹചര്യങ്ങൾ നിരീക്ഷിക്കാനും നടപടികൾ നിർദേശിക്കാനും ഒത്തുകൂടുന്ന വൈറ്റ് ഹൗസിലെ മുറിയാണ് സിറ്റുവേഷൻ റൂം എന്നറിയപ്പെടുന്നത്. ഒസാമ ബിൻലാദനെ വധിച്ച പാക്കിസ്ഥാനിലെ ഓപ്പറേഷൻ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ നിരീക്ഷിച്ചതും ഈ മുറിയിൽ ഇരുന്നാണ്.

ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ വിജയകരമായ ആക്രമണം പൂര്‍ത്തിയാക്കി എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലെ ആദ്യ പോസ്റ്റില്‍ അവകാശപ്പെട്ടത്.

picture of Trump watching the US operation from the Situation Room

More Stories from this section

family-dental
witywide