മാജിക് മഷ്‌റൂം കഴിച്ചു; ആകെ സംഭ്രമം ; പറക്കലിനിടെ വിമാനത്തിന്റെ എഞ്ചിനുകള്‍ ഓഫ് ചെയ്യാന്‍ ശ്രമിച്ച പൈലറ്റിന് ജയില്‍ ശിക്ഷ ഇല്ല, കാരണമിതാണ്

വാഷിംഗ്ടണ്‍: വിമാനം ആകാശത്തുവെച്ച് ക്രാഷ്‌ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച പൈലറ്റിന് ശിക്ഷാ ഇളവുനല്‍കി യുഎസ് കോടതി. കോക്ക്പിറ്റിലായിരിക്കെ യാത്രാമധ്യേ ഒരു പാസഞ്ചര്‍ ജെറ്റിന്റെ എഞ്ചിനുകള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ ശ്രമിച്ച മുന്‍ അലാസ്‌ക എയര്‍ലൈന്‍സ് പൈലറ്റിന് അധിക ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരില്ലെന്ന് ഒരു യുഎസ് ജഡ്ജി വിധിച്ചു. യുഎസ് പൈലറ്റ് ജോസഫ് എമേഴ്സണാണ് ആശ്വാസ വിധി നേടിയിരിക്കുന്നത്. മാജിക് മഷ്‌റൂം എന്ന ലഹരി പദാര്‍ത്ഥം ഉപയോഗിച്ച ശേഷം വിമാനത്തില്‍ കയറിയ പൈലറ്റ് 3000 അടി ഉയരത്തിലെത്തിയത്തോടെ എന്‍ജിന്‍ ഓഫാക്കാന്‍ തുനിയുകയായിരുന്നു.

2023 ഒക്ടോബര്‍ 22 ന് വാഷിംഗ്ടണിലെ എവറെറ്റില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പോവുകയായിരുന്ന ഹൊറൈസണ്‍ എയറിന്റെ വിമാനത്തിന്റെ എന്‍ജിനുകളാണ് ജോസഫ് എമേഴ്സണ്‍് ഓഫാക്കാന്‍ ശ്രമിച്ചത്. അലാസ്‌കാ വിമാനത്തിലെ പൈലറ്റായിരുന്നു ഇയാള്‍. ഹൊറൈസണ്‍ എയറിന്റെ വിമാനത്തിലെ കോക്പിറ്റിനുള്ളിലെ എക്‌സ്ട്രാ സീറ്റിലായിരുന്നു ജോസഫ് എമേഴ്സണ്‍ സഞ്ചരിച്ചിരുന്നത്. കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാവാതെയിരിക്കാന്‍ സഹപൈലറ്റ് ഉടന്‍ തന്നെ വിമാനം താഴെയിറക്കുകയായിരുന്നു. പിന്നാലെ സ്റ്റേറ്റ് കോടതി സംഭവത്തില്‍ പൈലറ്റിന് 50 ദിവസം ജയില്‍ ശിക്ഷയും അഞ്ച് വര്‍ഷത്തെ നിരീക്ഷണവും ശിക്ഷയായ വിധിച്ചിരുന്നു. അടുത്ത സുഹൃത്തിന്റെ മരണത്തില്‍ മാനസികമായ തകര്‍ന്നിരുന്നതാണ് മാജിക് മഷ്‌റൂം ഉപയോഗിക്കാന്‍ കാരണമെന്നും ഇയാള്‍ പറഞ്ഞു.

46 കാരനായ ജോസഫ് ഡേവിഡ് എമേഴ്സണെ ഒറിഗോണിലെ പോര്‍ട്ട്ലാന്‍ഡില്‍ സമയബന്ധിതമായി തടവിനും മൂന്ന് വര്‍ഷത്തെ നിരീക്ഷണത്തില്‍ വിട്ടയക്കാനുമാണ് കോടതി വിധിച്ചത്. പൈലറ്റ് അധിക തടവ് ശിക്ഷ അനുഭവിക്കേണ്ടിവരില്ലെന്ന് കോടതി വ്യക്തമാക്കി.

‘പൈലറ്റുമാര്‍ പൂര്‍ണരല്ല. അവര്‍ മനുഷ്യരാണ്, അവര്‍ ആളുകളാണ്, ചിലപ്പോള്‍ എല്ലാ ആളുകള്‍ക്കും സഹായം ആവശ്യമാണ്.’-ജഡ്ജി ആമി ബാഗിയോ പറഞ്ഞു. ഇതിനകം
50 ദിവസം ജയില്‍വാസം ഇയാള്‍ക്ക് ലഭിച്ചിരുന്നു. ‘ഇതിനകം മതിയായ ശിക്ഷ ലഭിച്ചതിനാല്‍’ എമേഴ്സണിന് ജയില്‍ ശിക്ഷ ആവശ്യമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വാദിച്ചു. അറസ്റ്റിനുശേഷം അദ്ദേഹത്തിന് വിമാനയാത്ര നടത്താനുള്ള ലൈസന്‍സ് നഷ്ടപ്പെട്ടു, ഇപ്പോള്‍ പ്രഷര്‍ വാഷറായി പാര്‍ട്ട് ടൈം ജോലി ചെയ്യുന്നുണ്ടെന്ന് ദി ഒറിഗോണിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നഷ്ടപരിഹാരമായി അദ്ദേഹം 60,000 ഡോളര്‍ അടച്ചിട്ടുണ്ട്, കൂടാതെ ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയാന്‍ കൗണ്‍സിലറായി സ്‌കൂളുകള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നു.

പൈലറ്റുമാര്‍ക്കിടയിലെ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാന്‍ ഉദ്ദേശിക്കുന്ന ക്ലിയര്‍ സ്‌കൈസ് അഹെഡ് എന്ന ഗ്രൂപ്പും ഇദ്ദേഹവും ഭാര്യയും ആരംഭിച്ചിട്ടുണ്ട്.

Pilot who tried to turn off plane’s engines during flight gets no jail sentence.

More Stories from this section

family-dental
witywide