
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ആശ്രിത നിയമനത്തിന്റെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി മന്ത്രിസഭാ യോഗം. സര്‍വ്വീസിലിരിക്കെ സര്‍ക്കാര്‍ ജീവനക്കാര്‍ മരിക്കുമ്പോള്‍ 13 വയസ് തികഞ്ഞ മക്കള്‍ക്ക് മാത്രമേ ആശ്രിത നിയമനം വഴി ജോലി ലഭിക്കൂ എന്നതാണ് പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം. സര്‍വീസ് നീട്ടികൊടുക്കല്‍ വഴിയോ പുനര്‍നിയമനം മുഖേനയോ സര്‍വ്വീസില്‍ തുടരുന്നവര്‍ ആ സമയത്ത് മരണമടഞ്ഞാല്‍ ആശ്രിതര്‍ക്ക് നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കില്ല. ആശ്രിത നിയമനത്തിന് മരണപ്പെട്ട ജീവനക്കാരുടെ കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ലെന്നതും പുതിയ വ്യവസ്ഥയില്‍ പറയുന്നു. സര്‍വീസ് സംഘടനകളുടെ വിയോജിപ്പുകള്‍ നിലനില്‍ക്കെയാണ് പുതുക്കിയ മാനദണ്ഡങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
മരണപ്പെട്ട ജീവനക്കാരൻ്റെ കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ കവിയാൻ പാടില്ല എന്നും വ്യവസ്ഥയുണ്ട്. 13 വയസ് എന്ന പ്രായപരിധി വക്കുന്നതിൽ സര്‍വ്വീസ് സംഘടനകൾ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ അത് മന്ത്രിസഭായോഗം കണക്കിലെടുത്തിട്ടില്ല. 18 വയസ്സു കഴിഞ്ഞാൽ മൂന്ന് വര്‍ഷത്തിനകം അപേക്ഷിക്കണമെന്ന വ്യവസ്ഥ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.