
തിരുവനന്തപുരം : പിണറായി സ്തുതിയുമായി സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാര്‍ വീണ്ടും. മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെപ്പുകഴ്ത്തി സംഘഗാനവുമായി എത്തിയവര്‍ ഡോക്യുമെന്ററിയുമായാണ് വീണ്ടും എത്തുന്നത്.
സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയാണ് പിണറായി ദി ലജന്‍ഡ് എന്ന പേരില്‍ ഡോക്യുമെന്ററി നിര്‍മ്മിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ സര്‍ക്കാരിന്റെ വാര്‍ഷികം ആഘോഷിക്കുന്ന മേയ് 21ന് ഡോക്യുമെന്ററി പുറത്തിറക്കാനാണ് നീക്കം. സംഘടനാ പ്രസിഡന്റ് പി.ഹണിയുടെ നേതൃത്വത്തിലാണ് ഡോക്യുമെന്ററി ഒരുങ്ങുന്നത്.
മുമ്പ് അസോസിയേഷന്റെ കെട്ടിട ഉദ്ഘാടനത്തിന് എത്തിയ പിണറായിയെ സ്തുതി ച്ചാണ് അസോസിയേഷന്‍ സംഘഗാനവുമായെത്തിയത്. ‘ചെങ്കൊടിക്കു കാവലാള്‍, ചെങ്കനല്‍ കണക്കൊരാള്‍’ എന്ന ഗാനം അന്ന് ശ്രദ്ധനേടിയിരുന്നു.