ശബരിമല സ്വർണമോഷണ വിവാദത്തിനിടെ മോദിയേയും അമിത്ഷായേയും കാണാൻ പിണറായി വിജയൻ ഡൽഹിയിൽ

ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തര മന്ത്രി അമിത്ഷായുമായുള്ള നിർണായക ചർച്ചകൾക്കായാണ് സന്ദർശനം. ശബരിമല സ്വർണമോഷണ വിവാദത്തിൽ സർക്കാർ കടുത്ത പ്രതിഷേധം നേരിടുന്നതിനിടെയാണ് മോദിയുമൊത്തുള്ള മുഖ്യമന്ത്രിയുടെ ചർച്ചയ്ക്ക് കളമൊരുങ്ങുന്നത്. ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി നാളെയാകും മോദിയെ കാണുക.

ഉരുൾ ദുരന്തത്തിൽ തകർന്ന വയനാടിന് കൂടുതൽ കേന്ദ്ര സഹായം, കേരളത്തിന് എയിംസ് തുടങ്ങിയ വിഷയങ്ങൾ ഇരുവരുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി ഉന്നയിക്കുമെന്നാണ് വിവരം. വയനാടിൻ്റെ പുനർ നിർമാണത്തിന് ഒക്ടോബർ ഒന്നിന് പ്രഖ്യാപിച്ച കേന്ദ്ര സഹായം പര്യാപ്‌തമല്ലെന്ന് കേരളം കേന്ദ്രത്തെ അറിയിക്കും. മന്ത്രിമാരായ കെ എൻ ബാലഗോപാലും മുഹമ്മദ് റിയാസും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്.

More Stories from this section

family-dental
witywide