നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെ മൂന്നാം തവണയും നയിക്കാൻ പിണറായി വിജയൻ

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെ മൂന്നാം തവണയും നയിക്കാൻ പിണറായി വിജയന്‍. തുടര്‍ച്ചയായി രണ്ട് ടേം കഴിഞ്ഞ പിണറായി വിജയന് ഇളവ് നല്‍കും. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം നയിക്കുന്നത് പിണറായി വിജയന്‍ ആയിരിക്കുമെന്നും മറ്റ് പേരുകള്‍ പരിഗണനയില്‍ ഇല്ലെന്നും സിപിഐഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

രണ്ട് ടേം നിബന്ധന സിപിഐഎമ്മിന് തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നു. ഇത്തവണ അത് കര്‍ശനമാകില്ലെന്നാണ് സൂചന. പിണറായി വിജയന് മൂന്നാമതും മത്സരിക്കാനുള്ള ഇളവ് നല്‍കും. ഇനി എന്തെങ്കിലും മാറ്റമുണ്ടാവുകയാണെങ്കില്‍ അത് പിണറായി വിജയന്റെ വ്യക്തിപരമായ താത്പര്യമനുസരിച്ചായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.നേതാക്കളുടെ പെരുമാറ്റം മാന്യമാകണമെന്നും നിര്‍ദേശമുണ്ട്. പാര്‍ട്ടി നേതാക്കളുടെ പെരുമാറ്റം മാന്യമാകണമെന്നാണ് നിര്‍ദ്ദേശം.

തദ്ദേശഫലം വിലയിരുത്താന്‍ ചേര്‍ന്ന സിപിഐഎം നേതൃയോഗത്തിലാണ് നിര്‍ദ്ദേശം. നേതാക്കളുടെ പെരുമാറ്റത്തെ കുറിച്ച് സമൂഹത്തില്‍ വിമര്‍ശനമുണ്ട്. താഴെത്തട്ടില്‍ നന്നായി പെരുമാറുന്നവര്‍ ഉളളതുകൊണ്ടാണ് വലിയ തകര്‍ച്ച ഉണ്ടാകാതിരുന്നത്. പ്രാദേശിക നേതാക്കള്‍ക്കെതിരായ അഴിമതി ആക്ഷേപത്തില്‍ ഉപരി കമ്മിറ്റികള്‍ ഇടപെടുന്നില്ലെന്നും വിമര്‍ശനമുണ്ട്.

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ നേതൃമാറ്റമുണ്ടാകുമോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം സംശയങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമെല്ലാം വിരാമമിടുകയാണ് സിപിഐഎമ്മിന്റെ കേന്ദ്ര നേതൃത്വം.

Pinarayi Vijayan to lead the CPI(M) for the third time in the assembly elections

More Stories from this section

family-dental
witywide