ആഫ്രിക്കയില്‍ രണ്ട് മലയാളികളടക്കം 10 കപ്പല്‍ ജീവനക്കാരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി, ആശങ്ക

ന്യൂഡല്‍ഹി : ആഫ്രിക്കയില്‍ രണ്ട് മലയാളികളടക്കം 10 കപ്പല്‍ ജീവനക്കാരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ആഫ്രിക്കയിലെ ലോമോ തുറമുഖത്തുനിന്ന് കാമറൂണിലേക്ക് പോയ ചരക്കുകപ്പലാണ് കടല്‍ക്കൊള്ളക്കാര്‍ പിടിച്ചെടുത്ത് ജീവനക്കാരെ തടവിലാക്കിയത്.

കാസര്‍കോട് കോട്ടിക്കുളം ഗോപാല്‍പേട്ടയിലെ രജീന്ദ്രന്‍ ഭാര്‍ഗവനും (35) മറ്റൊരു മലയാളിയും വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള അഞ്ചുപേരും മൂന്ന് വിദേശികളുമടക്കം 10 കപ്പല്‍ജീവനക്കാരാണ് കൊള്ളക്കാരുടെ പിടിയിലായിരിക്കുന്നത്. മാര്‍ച്ച് 17-ന് രാത്രി 11.30-നുശേഷം രജീന്ദ്രനെ ബന്ധപ്പെടാനായാട്ടില്ലെന്ന് കുടുംബം പറയുന്നു.

പാനമ രജിസ്‌ട്രേഷനുള്ള ‘ബിറ്റൂ റിവര്‍’ കമ്പനിയുടെതാണ് കപ്പല്‍. 18 ജീവനക്കാരില്‍ 10 പേരെ തട്ടിക്കൊണ്ടുപോയശേഷം കപ്പല്‍ ഒഴിവാക്കിയെന്നാണ് വിവരം. ബിറ്റൂ റിവര്‍ കമ്പനി 18-ന് രജീന്ദ്രന്റെ ഭാര്യയെ വിളിച്ച് വിവരം പറഞ്ഞിരുന്നു. ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചതായി രജീന്ദ്രന്റെ ബന്ധു പറഞ്ഞു.

കപ്പലില്‍ അവശേഷിക്കുന്ന ജീവനക്കാരുമായി കമ്പനി അധികൃതര്‍ ബന്ധപ്പെട്ടു. പക്ഷേ, തട്ടിക്കൊണ്ടുപോയവരെ ബന്ധപ്പെടാന്‍ കഴിയാത്തത് ആശങ്ക പടര്‍ത്തുന്നുണ്ട്. മാത്രമല്ല, തട്ടിക്കൊണ്ടുപോയവരെക്കുറിച്ചോ മോചനദ്രവ്യത്തെക്കുറിച്ചോ കപ്പല്‍ കമ്പനി വീട്ടുകാര്‍ക്ക് വിവരം വിവരം കൈമാറിയിട്ടില്ല.

More Stories from this section

family-dental
witywide