ന്യൂയോർക്കിൽ പിറവം നേറ്റീവ് അസോസിയേഷൻ വാർഷിക സംഗമം സംഘടിപ്പിച്ചു

ജോസ് കാടാപുറം

ന്യൂയോർക്ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാർഷിക സംഗമം ന്യൂയോർക്കിലെ കേരള സെന്റർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. അമീഷ ജെയ്മോന്റെ പ്രാർഥനാഗാനത്തോടെ ആരംഭിച്ച പരിപാടികൾക്ക് പ്രസിഡന്റ് ജെസ്സി ജെയിംസ് കോളങ്ങായിൽ സ്വാഗതം പറഞ്ഞു. ഫൊക്കാന നേതാവും സാമൂഹിക പ്രവർത്തകനുമായ ജോയി ഇട്ടനെ സാമൂഹിക ചാരിറ്റി രംഗത്ത് നടത്തിയിട്ടുള്ള സേവനങ്ങളെ മാനിച്ച് പൊന്നാട അണിയിച്ച് ആദരിച്ചു.

പിറവം സംഗമത്തിലെ സീനിയർ അംഗങ്ങളായ ജോർജ് പാടിയേടത്ത്, ലിസി ഉച്ചിപ്പിള്ളിൽ, ഏബ്രാഹം പെരുമ്പളത്ത്, ജയ്‌നമ്മ പെരുമ്പളത്ത് എന്നിവരെ ഭാരവാഹികൾ ഉപഹാരങ്ങൾ നൽകി ആദരിച്ചു. റോഷിനി ജോജി, അമീഷ ജെയ്മോൻ, ആരൻ ജെയിംസ് എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. ഷെറി, ലിസ്സി, വീണ, റാണി, ഷെറിൻ എന്നിവരുടെ സിനിമാറ്റിക് ഡാൻസ് പരിപാടികൾക്ക് മാറ്റുകൂട്ടി.

ചടങ്ങിന് മനോഹർ തോമസ്, ജോൺ ഐസക്, ജോയ് ഇട്ടൻ, ഷെവലിയാർ ജോർജ് പാടിയേടത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. ഷൈല പോൾ പരിപാടിയുടെ എംസീ ആയിരുന്നു. മനോഹർ തോമസ് (പ്രസിഡന്റ്), ജെനു കെ. പോൾ (സെക്രട്ടറി) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

More Stories from this section

family-dental
witywide