വെനസ്വേലയില്‍ ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം തകര്‍ന്നുവീണ് തീപിടിച്ചു; 2 മരണം

ന്യൂഡല്‍ഹി : വെനസ്വേലയില്‍ ചെറുവിമാനം തകര്‍ന്നുവീണ്ടുണ്ടായ അപകടത്തില്‍ രണ്ട് മരണം. പാരാമിലോ വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്നു വീണ് തീപിടിച്ചായിരുന്നു ദുരന്തം. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 09:52 നായിരുന്നു സംഭവം. രണ്ട് എഞ്ചിനുള്ള പൈപ്പര്‍ പിഎ 31T1 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പിന്നാലെ വിമാനം തകര്‍ന്നു വീണ് കത്തിയമരുകയുമായിരുന്നു. ദാരുണമായ അപകടത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Plane crashes, catches fire after losing control during takeoff in Venezuela, 2 dead

More Stories from this section

family-dental
witywide