ഡോക്ടറെ വെട്ടിയിട്ട് കാര്യമില്ല, അമീബിക് മസ്തിഷ്കജ്വരത്തിന് കാരണം പ്ലാസ്റ്റിക് വലിച്ചെറിയൽ – ഡോ. ഹാരിസ് ചിറയ്ക്കൽ

തിരുവനന്തപുരം: ഡോക്‌ടറുടെ തലയിൽ വെട്ടിയിട്ട് കാര്യമില്ല. സംസ്ഥാനത്തെ അമീബിക് മസ്തിഷ്കജ്വരത്തിൻ്റെ കാരണമറിയാൻ വലിയ ഗവേഷണം നടത്തേണ്ടതില്ലെന്നും മാലിന്യം വലിച്ചെറിയാതിരുന്നാൽ മതിയെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം തലവനായ ഡോ. ഹാരിസ് ചിറയ്ക്കൽ. ഫെയ്സ്ബുക്കിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

ഫെയ്സ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

അമീബിക് മസ്തിഷ്ക്ക ജ്വരം ഏകദേശം 140 പേരെ ബാധിച്ചുകഴിഞ്ഞു. 26 മരണങ്ങളും. തൊട്ടടുത്ത തമിഴ്നാട്ടിലും കർണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും ഈ രോഗം റിപ്പോർട്ട്‌ ചെയ്യുന്നില്ല. കാരണം തേടി വലിയ റിസർച്ച് ഒന്നും ആവശ്യമില്ല. മാലിന്യം വലിച്ചെറിയൽ തന്നെ. കഴിഞ്ഞ 20-30 വർഷങ്ങൾ മുമ്പ് കേട്ടുകേൾവിയില്ലാത്ത ഇത്തരം വൃത്തികെട്ട രോഗങ്ങൾക്ക് ഒറ്റ കാരണം പരിസരശുചിത്വം ഇല്ലായ്മയാണ്. കുളങ്ങളിലും പുഴകളിലും അറവ് മാലിന്യങ്ങൾ, ഹോട്ടൽ മാലിന്യങ്ങൾ, സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ ഇതൊക്കെ തള്ളുന്നതിന്റെ വില തിരിച്ചു കിട്ടുന്നു എന്ന് കരുതിയാൽ മതി. എലിപ്പനി, കൊതുക് പരത്തുന്ന ഡെങ്കി ഫീവർ പോലെയുള്ള രോഗങ്ങൾ, തെരുവ് നായകൾ ഇതൊക്കെ വൃത്തികേടിന്റെ സൂചകങ്ങളാണ്. സമൂഹത്തിന്റെ ആകെ ബാധ്യതയാണ് ഇത് പരിഹരിക്കുക എന്നുള്ളത്. ഡോക്ടറെ തലയിൽ വെട്ടിയിട്ട് കാര്യമൊന്നും ഇല്ല.

Plastic disposal is the cause of amoebic encephalitis – Dr. Harris Chirakkal

More Stories from this section

family-dental
witywide