അഭിമാനമായി കുട്ടികൾ, പ്ലസ് ടു 77.81 വിജയശതമാനം, വൊക്കേഷണൽ ഹയർ സെക്കൻഡറി 70.6 വിജയശതമാനം; പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; അറിയാം

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു.വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 77.81 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം ഇത്തവണ കുറഞ്ഞു.കഴിഞ്ഞ വര്‍ഷം വിജയശതമാനം 78.69 ആയിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23 ശതമാനമാണ് വിജയം.എയ്ഡഡ് സ്‌കൂളുകളില്‍ 92.16 ശതമാനവും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 75.91 ശതമാനമാണ് വിജയം.3,70,642 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.288,394 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 30,145 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എപ്ലസ്.41 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ മാര്‍ക്ക്. സേ പരീക്ഷ ജൂണ്‍ 21 മുതല്‍. വിഎച്ച്എസ്ഇ പരീക്ഷാഫലവും പ്രഖ്യാപിച്ചു. 70.6 ശതമാനമാണ് വിജയം. വിഎച്ച്എസ്ഇയിലും ഇത്തവണ വിജയശതമാനം കുറവാണ്. മൂന്നര മുതല്‍ വെബ്‌സൈറ്റിലൂടെ ഫലം ലഭ്യമാകും.വിഎച്ച്എസ്ഇ രണ്ടാം വര്‍ഷം റെഗുലര്‍ പരീക്ഷ 26,178 വിദ്യാര്‍ഥികളാണ് എഴുതിയത്. എസ്എസ്എല്‍സി പരീക്ഷാഫലം വന്ന് 12 ദിവസങ്ങള്‍ക്കുശേഷമാണ് പ്ലസ് ടു ഫലവും പുറത്തുവിടുന്നത്.

ഈ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

www.results.hse.kerala.gov.inwww.prd.kerala.gov.inresults.kerala.gov.inexamresults.kerala.gov.inresult.kerala.gov.inresults.digilocker.gov.inwww.results.kite.kerala.gov.in.

മൊബൈല്‍ ആപ്പ്: PRD Live, SAPHALAM 2025, iExaMS – Kerala

Also Read

More Stories from this section

family-dental
witywide