തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാം ; സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി, പഹല്‍ഗാമിന്റെ കണ്ണീരിന് പകരം വീട്ടുക തന്നെ ചെയ്യും

ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ വിനോദസഞ്ചാരികളടക്കം 26 പേരെ വെടിവെച്ചുകൊന്ന ഭീകരാക്രമണത്തിന് പകരംചോദിക്കാന്‍ സൈന്യങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാനാണ് സേനകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതെന്നും മോദി വ്യക്തമാക്കി.

ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ഇന്നലെ ചേര്‍ന്ന ഉന്നത തല യോഗത്തിന് ശേഷമാണ് പ്രതികരണം. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കര-വ്യോമ-നാവിക സേനകളുടെ മേധാവിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. പിന്നാലെയാണ് പ്രധാനമന്ത്രി മൂന്ന് സൈനിക വിഭാഗങ്ങള്‍ക്കും പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്ന് പ്രഖ്യാപിച്ചത്.

ഭീകരതയ്ക്ക് കനത്ത പ്രഹരം ഏല്‍പ്പിക്കുക എന്നത് നമ്മുടെ രാജ്യത്തിന്റെ ദൃഢനിശ്ചയമാണെന്നും ഇന്ത്യന്‍ സൈന്യത്തില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസവും ആത്മവിശ്വാസവുമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ, ആഭ്യന്തരമന്ത്രി അമിത് ഷായും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതും പ്രധാനമന്ത്രിയുടെ വസതിയിലെത്തി മോദിയുമായി ചര്‍ച്ച നടത്തി.

More Stories from this section

family-dental
witywide