
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ഇസ്രയേൽ ജനതയ്ക്കും ജൂത പുതുവർഷമായ റോഷ് ഹഷനയോടനുബന്ധിച്ച് ആശംസകൾ നേർന്നു. “ഫ്രണ്ട്” എന്ന് വിശേഷിപ്പിച്ച് നെതന്യാഹുവിന് ആശംസ അർപ്പിച്ച മോദി, ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ പ്രതിഫലനമായി ഈ സന്ദേശത്തെ വിലയിരുത്തുന്നു. പുതുവർഷം ഇസ്രയേൽ ജനതയ്ക്ക് സമാധാനവും സമൃദ്ധിയും നൽകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
‘പുതുവര്‍ഷാശംസകള്‍. എന്റെ സുഹൃത്ത് പ്രധാനമന്ത്രി നെതന്യാഹുവിനും ഇസ്രയേല്‍ ജനതയ്ക്കും ലോകത്തിലെ മുഴുവന്‍ ജൂത സമൂഹത്തിനും ഞാന്‍ ആശംസ അറിയിക്കുന്നു. ഈ വര്‍ഷം സമാധാനവും പ്രതീക്ഷയും ആരോഗ്യവുമുള്ളതാകട്ടെ’ – മോദി കുറിച്ചതിങ്ങനെയാണ്.













