പുടിനുമായുള്ള നല്ല ബന്ധം ഉപയോഗിക്കണം, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണം, മോദിയുമായി ചർച്ച നടത്തി മക്രോൺ

യുക്രൈൻ- റഷ്യ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി. റഷ്യൻ പ്രസിഡന്റ് പുടിനുമായുള്ള നല്ല ബന്ധം ഉപയോഗിച്ച് മോദി ഇടപെട്ടാൽ യുദ്ധം അവസാനിപ്പിക്കാൻ സാധിക്കുമെന്ന വിലയിരുത്തലിൽ ആണ് മക്രോൺ മോദിയുമായി ടെലിഫോണിൽ ചർച്ച നടത്തിയതെന്നാണ് വ്യക്തമാകുന്നത്. ചർച്ചയുടെ വിവരങ്ങൾ മോദി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തു.

മാക്രോണുമായുള്ള തന്റെ ആശയവിനിമയം “നല്ലത്” എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു, “വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി ഞങ്ങൾ അവലോകനം ചെയ്യുകയും പോസിറ്റീവായി വിലയിരുത്തുകയും ചെയ്തു. യുക്രൈനിലെ സംഘർഷം നേരത്തേ അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഉൾപ്പെടെ അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറി. ആഗോള സമാധാനവും സ്ഥിരതയും വളർത്തുന്നതിൽ ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തം തുടർന്നും ഒരു പ്രധാന പങ്ക് വഹിക്കും.”

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള അടുത്ത ബന്ധം കാരണം, യുക്രൈനിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെക്കുറിച്ച് യൂറോപ്യൻ നേതാക്കൾ പ്രധാനമന്ത്രി മോദിയുമായി ബന്ധപ്പെട്ടു.

More Stories from this section

family-dental
witywide