മോദി അമേരിക്കയിൽ, ഉജ്വല സ്വീകരണം; ലോകം ഉറ്റുനോക്കുന്ന ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് മണിക്കൂറുകൾ മാത്രം, മോദി ബ്ളെയർ ഹൗസിൽ എത്തി

വാഷിംഗ്ടൺ: ഫ്രാൻസിൽ നിന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ പറന്നിറങ്ങി. വാഷിങ്ടൺ ഡിസിയിലെ ബേസ് ആൻഡ്രൂവിലാണ് വന്നിറങ്ങിയത്.

ലോകം ഉറ്റുനോക്കുന്ന മോദി-ട്രംപ് കൂടിക്കാഴ്ചക്ക് ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്. അമേരിക്കൻ പ്രസിഡന്‍റുമായുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ നിർണായക ചർച്ച ഇന്ന് നടക്കും. വൈറ്റ് ഹൗസിന് എതിർവശമുള്ള അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഗസ്റ്റ്ഹൗസായ ബ്ളെയർ ഹൗസിലാ്ണ മോദി ഇന്ന് തങ്ങുന്നത്. അവിടെ മോദിയെ സ്വീകരിക്കാനായി ഇന്ത്യൻ – അമേരിക്കക്കാരുടെ വലിയ സംഘം കാത്തിരിക്കുന്നുണ്ടായിരുന്നു.

വൈറ്റ് ഹൗസിന് നേരെ എതിർവശത്ത് 1651 പെൻസിൽവാനിയ അവന്യൂവിൽ സ്ഥിതി ചെയ്യുന്ന ബ്ലയർഹൌസ് യുഎസ് പ്രസിഡൻ്റിൻ്റെ അസാധാരണമായ അതിഥി മന്ദിരമാണ്. പ്രസിഡന്റുമാർ, രാജകുടുംബങ്ങൾ, ആഗോള നേതാക്കൾ എന്നിവർക്ക് ബ്ലെയർ ഹൗസ് ആതിഥ്യം അരുളിയിട്ടുണ്ട്., ഇത് “ലോകത്തിലെ ഏറ്റവും എക്സ്ക്ലൂസീവായ ഹോട്ടൽ” എന്ന അംഗീകാരമുള്ള മന്ദിരമാണ്.

തുളസി ഗബ്ബാർഡുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി മോദി യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡുമായി കൂടിക്കാഴ്ച നടത്തി. യുഎസിൽ എത്തിയ പ്രധാനമന്ത്രി മോദിയുടെ ആദ്യ മീറ്റിങ് ദേശീയ ഇന്റലിജൻസ് ഡയറക്ടറായി നിയമിതയായ തുളസി ഗബ്ബാർഡുമായായിരുന്നു.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ദേശീയ ഇന്റലിജൻസ് ഡയറക്ടറായി ബുധനാഴ്ചയാണ് സെനറ്റ് തുളസി ഗബ്ബാർഡിനെ അംഗീകരിച്ചത്.

ഇറക്കുമതി ചുങ്കം അടക്കമുള്ള നിരവധി വിഷയങ്ങൾ ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് വ്യക്തമാകുന്നത്. പ്രതിരോധ രംഗത്ത് അമേരിക്കയിൽ നിന്ന് കൂടുതൽ പി8ഐ വിമാനങ്ങൾ വാങ്ങാനും ചർച്ചയിൽ ധാരണയാകും.

നമ്മുടെ ജനങ്ങളുടെ പുരോഗതിക്കായി പ്രവർത്തിക്കും

താൻ യുഎസിൽ കാലുകുത്തിയതായി പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. “കുറച്ചു മുൻപ് വാഷിംഗ്ടൺ ഡിസിയിൽ എത്തി. ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനും ഇന്ത്യ-യുഎസ്എ സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്നു. നമ്മുടെ ജനങ്ങളുടെ പ്രയോജനത്തിനും ഈ ലോകത്തിന്റെ മികച്ച ഭാവിക്കു വേണ്ടിയും ഇരു രാജ്യങ്ങളും ഒരുമയോടെ പ്രവർത്തിക്കുന്നത് തുടരും.” – മോദി കുറിച്ചു.

More Stories from this section

family-dental
witywide