ന്യൂഡല്‍ഹി: പുതിയ ജിഎസ്ടി പരിഷ്‌കാരങ്ങള്‍ രാജ്യത്തെ സ്വയം പര്യാപ്തമാക്കുമെന്നും കോടിക്കണക്കിന് ജനങ്ങള്‍ക്ക് ആശ്വാസമായ തീരുമാനമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി ഇളവും ആദായ നികുതി ഇളവും ഇരട്ടി മധുരമാണെന്നും ജിഎസ്ടി പരിഷ്‌കാരത്തെ അഭിനന്ദിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് നിരവധി നികുതികള്‍ ചുമത്തിയിരുന്നു എന്ന് മോദി വിമര്‍ശിക്കുകയും ചെയ്തു.
അതേസമയം, ജിഎസ്ടിയിലെ സമഗ്ര മാറ്റം സാധാരണക്കാര്‍ക്ക് ആശ്വാസകരമെങ്കിലും, സംസ്ഥാനങ്ങള്‍ക്ക് വലിയ അടിയാണിത്. വരുമാന നഷ്ടം നികത്താന്‍ നഷ്ടപരിഹാര സംവിധാനം വേണം. ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തന്നെ പ്രതിഷേധം രേഖപ്പെടുത്തിയെന്നും കമ്പനികള്‍ സാധനങ്ങളുടെ വില കൂട്ടുന്നത് കേന്ദ്രം നിയന്ത്രിക്കണമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വാർത്ത സമ്മേളനത്തിൽ പ്രതികരിച്ചു.












