പിഎം ശ്രീ; മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കേണ്ട എന്ന തീരുമാനത്തിൽ ഉറച്ച് സിപിഐ

പിഎം ശ്രീ പദ്ധതിയിലുള്ള എതിർപ്പിനെ തുടർന്ന് നാളത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് സിപിഐയിൽ തീരുമാനം. അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. രണ്ടംഗ ഉപസമിതിയെ വെക്കാം എന്ന നിർദേശം വീണ്ടും സിപിഐയ്ക്ക് മുന്നിൽ സിപിഐ എം ജനറൽ സെക്രട്ടറി എം.എ ബേബി മുന്നോട്ടു വെച്ചു. നിർദ്ദേശം തള്ളിക്കളയാനും മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കാനുമാണ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം.

സബ് കമ്മിറ്റി വെക്കാനുള്ള തീരുമാനത്തിൽ ആത്മാർഥതയുണ്ടെങ്കിൽ പിഎം ശ്രീ പദ്ധതിയിൽ‌ നിന്ന് പിന്മാറുകയാണ് വേണ്ടതെന്നും ശേഷം മറ്റ് കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നതാകും നല്ലതെന്നുമാണ് സിപിഐയുടെ നിലപാട്. സമവായ നീക്കം വരികയാണെങ്കിൽ തന്നെ പദ്ധതിയുടെ ധാരണാ പത്രം മരവിപ്പിക്കണമെന്ന് സിപിഐ വ്യക്തമാക്കി. ധരാണപത്രം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കണം. സിപിഐ മുന്നോട്ടുവെച്ച നിലപാടിനോട് യോജിച്ചില്ലെങ്കിൽ‌ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നാണ് സിപിഐ നേതൃത്വത്തിൻ്റെ നിലപാട്.

PM Shri; CPI stands firm on its decision not to attend the cabinet meeting

More Stories from this section

family-dental
witywide