പിഎം ശ്രീയിലെ സർക്കാർ തീരുമാനം തിരുത്തുന്നത് വരെ വിട്ടു നിൽക്കാൻ സിപിഐയുടെ തീരുമാനം. മന്ത്രി സഭായോഗത്തിൽ നിന്ന് വിട്ടു നിൽക്കും. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും എൽഡിഎഫ് കൺവീനർക്കും കത്ത് നൽകും. സിപിഐ ദേശിയ നേതൃത്വവും സിപിഐഎമ്മിൻ്റെ ദേശീയ നേതൃത്വത്തിന് കത്തു നൽക്കും. 27 ന് നടക്കുന്ന സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ ഇതേകുറിച്ച് ചർച്ച ചെയ്യും.
അതേസമയം സിപിഐഎം നേതൃത്വത്തെ സിപിഐ ഔദ്യോഗികമായി എതിർപ്പറിയിച്ചിട്ടുണ്. ഡി രാജയാണ് എം എ ബേബിക്ക് കത്ത് അയച്ചത്. കത്തിൽ മുഖ്യമന്ത്രിക്ക് കടുത്ത വിമർശനം രേഖപ്പെടുത്തി. രാവിലെ ചേർന്ന ദേശീയ സെക്രട്ടേറിയറ്റ് തീരുമാനം അനുസരിച്ചാണ് കത്ത്. എം എ ബേബി യുടെ മറുപടിക്ക് ശേഷം അന്തിമ തീരുമാനമെടുക്കും.
PM Shri project; CPI to stay away from cabinet meeting










