
തിരുവനന്തപുരം : സി.പി.ഐയെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് സര്‍ക്കാര്‍
പിഎം ശ്രീ പിന്മാറ്റം പദ്ധതിയില്‍ നിന്നും പിന്മാറാന്‍ നീക്കം നടത്തുന്നതെന്ന് എ.ബി.വി.പി. എന്‍ ഇ പി പഠിച്ച് കുഴപ്പമില്ല എന്നു പറഞ്ഞ വിദ്യാഭ്യാസ മന്ത്രി എങ്ങനെയാണ് ഇപ്പോള്‍ പിന്നോട്ട് പോകുന്നതെന്ന് സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ് ചോദിച്ചു.
കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ഒരുമിച്ച് തീരുമാനമെടുക്കാന്‍ സാധിക്കും. അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് റദ്ദാക്കാന്‍ സാധിക്കും. അല്ലാതെ സി പി ഐ പറഞ്ഞിട്ട് ഇവിടെ നിന്നും ഒരു കത്ത് അയച്ച് അവസാനിപ്പിക്കാനാകില്ലെന്ന് ഈശ്വര്‍ പ്രസാദ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ത്ഥികളെ വഞ്ചിക്കാനാണ് തീരുമാനം എങ്കില്‍ നിയമപരമായി നേരിടുകയും, സര്‍ക്കാരിനെതിരെ സമാനതകളില്ലാത്ത സമരങ്ങള്‍ക്ക് എ ബി വി പി നേതൃത്വം നല്‍കുമെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.
PM Shri withdrawal is only to protect the CPI , said ABVP















