നിരന്തരെ ശല്യം, സ്ത്രീത്വത്തെ അപമാനിച്ചു; നടിയുടെ പരാതിയിൽ കേസെടുത്തു; അമേരിക്കയിലുള്ള സനൽകുമാർ ശശിധരനെ നാട്ടിലെത്തിക്കാൻ പൊലീസ്, ലുക്ക്ഔട്ട് ഇറക്കും

കൊച്ചി: ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തി കേസെടുത്തു. ഭാരതീയ ന്യായ സംഹിത പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യമില്ല വകുപ്പുകളാണ് എളമക്കര പൊലീസ് ചുമത്തിയിരിക്കുന്നത്. മാസങ്ങളായി അമേരിക്കയിലുള്ള സനലിനെ ഉടൻ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളും തുടങ്ങിയതായി പൊലീസ് അറിയിച്ചു. കോൺസുലേറ്റിന്റെ സഹായം തേടാനും ലുക്ക്ഔട്ട് നോട്ടീസ് ഇറക്കാനുള്ള നീക്കത്തിലാണ് പൊലീസെന്നാണ് വിവരം. പരാതിക്ക് അടിസ്ഥാനമായ പോസ്റ്റുകൾ നീക്കം ചെയ്യിക്കാൻ നടപടികൾ ഉറപ്പാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

നേരത്തെ 2022ൽ നടിയുടെ സമാനപരാതിയിൽ സനൽകുമാർ ശശിധരനെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇയാൾക്ക് ജാമ്യം കിട്ടിയിരുന്നു. എന്നാൽ കേസിൽ കുറ്റപത്രം ഇത് വരെ സമർപ്പിച്ചിട്ടില്ല. ബിഎൻഎസ് നിലവിൽ വന്നതോടെ കൂടുതൽ ഗുരുതര വകുപ്പുകളിലാണ് ഇത്തരം പരാതികളിൽ പൊലീസ് നടപടി. തെറ്റിദ്ധാരണയുടെ പുറത്താണ് കേസെന്നും നടിയുടെ ജീവൻ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നുമാണ് സനൽകുമാർ പറയുന്നത്. നടി അഭിനയിച്ച് സനൽകുമാർ സംവിധാനം ചെയ്ത ചിത്രം അടുത്തിടെ ഇയാൾ ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമിൽ സൗജന്യമായി റിലീസ് ചെയ്തിരുന്നു.എ ന്നാൽ ഇതിനെതിരായ നിർമ്മാതാവിന്റെ പരാതിയിൽ ഓൺലൈൻ റിലീസ് നിർത്തിവെച്ചിരുന്നു.

More Stories from this section

family-dental
witywide