കോഴിക്കോട് ബസ്റ്റാൻഡിനെ നടുക്കിയ തീപിടിത്തത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം; വിശദ അന്വേഷണം നടത്തും

കോഴിക്കോട് പുതിയ ബസ്റ്റാൻഡ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ പ്രാഥമിക റിപ്പോർട്ട്. കെട്ടിടത്തിൽ അശാസ്ത്രീയവും, അനധികൃതവുമായ നിർമ്മാണം നടന്നിട്ടുണ്ടെന്നും വ്യാപാരസ്ഥാപനത്തിൻ്റെ പാർട്ട്ണർമാർ തമ്മിലെ തർക്കത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറയുന്നു. അതേസമയം സ്ഥാപനത്തിൽ തീപിടിത്ത പ്രതിരോധ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും കടയ്ക്ക് എൻ ഒ സി ഇല്ലെന്നും ജില്ലാ ഫയർ ഓഫീസർ പറഞ്ഞു.

പൊലീസ്, ഫയർഫോഴ്സ്, ഡോഗ് സ്വകാഡ് , ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, KSEB എന്നിവരുടെ നേതൃത്വത്തിലാണ് കെട്ടിടത്തിൽ പരിശോധന നടത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് സെക്രട്ടറി എ ജയതിലക് കലക്ടർക്ക് നൽകിയ നിർദ്ദേശം. അതേസമയം തീപിടിത്തത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ഫയർ ആൻഡ് റെസ്ക്യു ഓപ്പറേഷൻസിന്റെയും പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. തകര ഷീറ്റുകൾ കൊണ്ട് അടച്ചത് കാരണം രക്ഷാപ്രവർത്തനം ദുഷ്കരമായെന്ന് ജില്ലാ ഫയർ ഓഫീസർ കെ. എം അഷ്റഫ് അലി പറഞ്ഞു.

More Stories from this section

family-dental
witywide