രാഹുൽ മാങ്കൂട്ടത്തിലിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്; അതിർത്തികളിൽ കർശന പരിശോധന

ഒൻപതാം ദിവസവും ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. വയനാട് – തമിഴ്നാട് കർണാടക അതിർത്തികളിലാണ് പൊലീസ് കർശന പരിശോധന നടത്തുന്നത്. അതിർത്തികളിലെ പരിശോധനയുടെ ഭാഗമായി വയനാട്ടിലെ മുത്തങ്ങ, ബാവലി, തോൽപ്പെട്ടി, താളൂർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ ടൂറിസ്റ്റ്, ചരക്ക് വാഹനങ്ങളിലടക്കം പരിശോധന നടത്തുകയാണ് പൊലീസ് സംഘം.

ഉന്നതഉദ്യോഗസ്ഥരുടെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കിയിരിക്കുന്നത്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വന്ന രണ്ടാമത്തെ പരാതിയിൽ അന്വേഷണ ചുമതല ജി. പൂങ്കുഴലി ഐ.പി.എസിനാണ്. പരാതി നൽകിയ പെൺകുട്ടിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും.

Police intensify investigation into Rahul Mamkootathil; Strict checks at borders

More Stories from this section

family-dental
witywide