മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ്; ടീന ജോസിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കിൽ കൊലവിളി നടത്തിയെന്ന പരാതിയിൽ അഭിഭാഷക കൂടിയായ ടീന ജോസിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി. ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന മുഖ്യമന്ത്രിയെ കുറിച്ചുള്ള പോസ്റ്റിന് താഴെയാണ് ടീന ജോസ് വധശ്രമത്തിന് ആഹ്വാനം ചെയ്ത് കമന്റിട്ടത്.

“അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞ് തീർത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും” എന്നായിരുന്നു കമന്റ്. സുപ്രീംകോടതി അഭിഭാഷകൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. സംഭവം വിവാദമായതോടെ ടീന ജോസിനെ സിഎംസി സന്യാസിനി സമൂഹം തള്ളിപ്പറഞ്ഞു.

2009-ൽ തന്നെ കാനോനിക നിയമപ്രകാരം ടീനയുടെ അംഗത്വം റദ്ദാക്കിയതാണെന്നും ഇപ്പോൾ സന്യാസവസ്ത്രം ധരിക്കാർഹതയില്ലാത്തയാളാണവർ എന്നും സിഎംസി വ്യക്തമാക്കി. ടീനയുടെ പ്രവൃത്തികൾക്ക് സമൂഹത്തിന് ഒരു ബനിയും ഇല്ലെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു. സാബു ജേക്കബിന്റെ ട്വൻറി-20യുടെ കടുത്ത പ്രചാരകയാണ് ടീന എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പാർട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also Read

More Stories from this section

family-dental
witywide