
കൊച്ചി : തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് പൊലീസ്. പൂരം കലക്കലുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെതലവന്‍ ഡി ഐ ജി തോംസണ്‍ ജോസാണ് കേന്ദ്രമന്ത്രിയെ ചോദ്യം ചെയ്തത്.
തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണത്തിനാണ് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നത്. ഇതില്‍ രണ്ട് അന്വേഷണം പൂര്‍ത്തിയായിരുന്നു. ഇതില്‍ മൂന്നാമത്തെ, പൂരം കലക്കലിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണമാണ് ഇപ്പോള്‍ തുടരുന്നത്. സംഘം ഈ മാസം എഡിജിപിക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറും
പൂരം അലങ്കോലപ്പെട്ടത് ആദ്യം അറിയിച്ചത് ബി ജെ പി പ്രവര്‍ത്തകരാണെന്ന് സുരേഷ് ഗോപി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. ബിജെപി പ്രവര്‍ത്തകര്‍ അറിയിച്ചതനുസരിച്ചാണ് സ്ഥലത്തെത്തിയതെന്നാണ് സുരേഷ് ഗോപിയുടെ പറയുന്നത്.















