ആർഎസ്എസിനെതിരെ ഗുരുതര ആരോപണമുന്നയിച്ച് ആത്മഹത്യ ചെയ്ത യുവാവ് ഒന്നിലധികം ക്യാപുകളിൽ പങ്കെടുത്തുവെന്ന് പൊലീസ്

തിരുവനന്തപുരം: ആര്‍എസ്എസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ജീവനൊടുക്കിയ കോട്ടയം സ്വദേശി ആര്‍എസ്എസിന്റെ ഒന്നിലധികം ക്യാംപുകളില്‍ പങ്കെടുത്തതായി പൊലീസ്. യുവാവിന്റെ വാട്‌സ്ആപ്പ് ചാറ്റുകളും സിഡിആറും വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. സുഹൃത്തുക്കള്‍ യുവാവ് ലൈംഗികാതിക്രമം നേരിട്ടതായും ജീവനൊടുക്കുമെന്ന് പറഞ്ഞിരുന്നതായും പൊലീസിന് മൊഴി നല്‍കി.

ഒസിഡിയ്ക്ക് ചികിത്സിച്ചിരുന്ന രണ്ട് ഡോക്ടര്‍മാരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് രേഖപ്പെടുത്തി. അതേസമയം, മരണത്തില്‍ നടപടി ആവശ്യപ്പെട്ടും പീഡിപ്പിച്ചതായി യുവാവ് പേരെടുത്ത് പറഞ്ഞ നിതീഷ് മുരളീധരനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പ്രതിഷേധം ശക്തമാക്കി.

കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്തുവെച്ചിരുന്ന യുവാവിന്റെ മരണമൊഴി വീഡിയോ പുറത്തുവന്നിരുന്നു. നിധീഷ് മുരളീധരന്‍ എന്ന ആർഎസ്എസ് പ്രവർത്തകനാണ് തന്നെ പീഡിപ്പിച്ചത്. എല്ലാവരും കണ്ണന്‍ ചേട്ടന്‍ എന്നാണ് ഇയാളെ വിളിക്കുന്നത്. തനിക്ക് മൂന്നോ നാലോ വയസ് പ്രായമുള്ളപ്പോള്‍ മുതല്‍ ഇയാള്‍ തന്നെ പീഡിപ്പിച്ചു വന്നു. തനിക്ക് ഒസിഡി വരാനുള്ള കാരണം ചെറുപ്പം മുതല്‍ നേരിടേണ്ടി വന്ന ലൈംഗിക പീഡനമാണെന്നും യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്.

Police say the youth who committed suicide after making serious allegations against the RSS participated in multiple RSS camps

More Stories from this section

family-dental
witywide