
കണ്ണൂർ: ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയിൽ ദുരൂഹതയില്ലെന്ന് പൊലീസ്. നാട്ടുകാരായ മൂന്ന് യുവാക്കളാണ് പടക്കം പൊട്ടിച്ചത്. ഈസ്റ്ററിന് വാങ്ങിയ പടക്കമാണെന്ന് യുവാക്കൾ പൊലീസിനോട് പറഞ്ഞു. പൊട്ടിത്തെറി ശബ്ദം കേട്ട് പൊലീസ് വന്നതോടെ യുവാക്കൾ പേടിച്ച് മിണ്ടാതിരുന്നു. സ്വന്തം വീടിന് മുന്നിൽ സുഹൃത്തുക്കൾക്കൊപ്പം പടക്കം പൊട്ടിച്ചെന്നാണ് യുവാവിന്റെ മൊഴി. അലക്ഷ്യമായി പടക്കം പൊട്ടിചതിന് കേസെടുത്ത ശേഷം യുവാക്കളെ വിട്ടു.
വീടിന് നേരെയുണ്ടായ ആക്രമണം തന്നെ ലക്ഷ്യമിട്ടാണെന്നായിരുന്നു ശോഭ സുരേന്ദ്രൻ നേരത്തെ പ്രതികരിച്ചത്. സംഭവത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരണം. പടക്കം പൊട്ടിക്കേണ്ട സാഹചര്യം പ്രദേശത്ത് ഉണ്ടായിരുന്നില്ല. വെള്ളക്കാർ പോർച്ചിൽ കിടക്കുന്ന വീടെന്നായിരിക്കാം അക്രമികൾക്ക് ലഭിച്ച നിർദേശമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു.