
തിരുവനന്തപുരം : യുവതിയെ ബാലാത്സംഗം ചെയ്ത് ഗർഭിണിയാക്കി ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്ന കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇനിയും കണ്ടെത്താനാകാതെ പൊലീസ്. പൊലീസിൻ്റെ കണ്ണുവെട്ടിച്ച് രാഹുൽ ഒളിവിൽ തുടരാൻ തുടങ്ങിയിട്ട് ഒമ്പതാം ദിവസം പിന്നിടുകയാണ്. അന്വേഷണം കാസര്‍ഗോഡ്, വയനാട് മേഖലകളിലേക്കും കര്‍ണാടക ഉള്‍പ്പെടെ സംസ്ഥാനത്തിന് പുറത്തേക്കും ഊര്‍ജിതമാക്കി.
രാഹുലിന്റെ സഹായികള്‍ ഉള്‍പ്പെടെ പൊലിസ് കസ്റ്റഡിയിലാണ്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ നിന്നും രാഹുലിലേക്ക് എത്താന്‍ കഴിയും എന്നാണ് അന്വേഷണസംഘത്തിന്റെ വിശ്വാസം.
അതേസമയം, സെഷൻസ് കോടി മുൻകൂർ ജാമ്യം റദ്ദാക്കിയതോടെ ഹൈക്കോടതിയെ സമീപിക്കാനാണ് രാഹുലിൻ്റെ നീക്കം. ഹൈക്കോടതി കൂടി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ രാഹുല്‍ കീഴടങ്ങാനാണ് സാധ്യത. എന്നാല്‍ അതിനു മുന്‍പേ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത് പ്രതി എംഎല്‍എ ആയത് കൊണ്ടെന്നാണ് കോടതി ഇന്നലെ വ്യക്തമാക്കിയത്. രണ്ടുദിവസമായി നടന്ന വിശദമായ വാദങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിനും തടസ്സമില്ല.
Police still unable to locate Rahul Mamkootathil















